നാദാപുരം:(nadapuram.truevisionnews.com) ഉരുൾപൊട്ടൽ കാരണവും സാധ്യതയും പഠിക്കാൻ റവന്യുമന്ത്രി കെ. രാജൻ നിർദ്ദേശിച്ച കേന്ദ്ര -സംസ്ഥാന ദുരന്ത നിവാരണ വിദഗ്ധ സംഘം നാളെ വിലങ്ങാട് എത്തും.
വിലങ്ങാട് ഉരുൾ പൊട്ടിയ സ്ഥലങ്ങളും സാധ്യതയുള്ള പ്രദേശങ്ങളും കേന്ദ്ര സംസ്ഥാന ദുരന്ത നിവാരണ രംഗത്തെ വിദഗ്ധരുടെ സംഘം സന്ദർശനം നടത്തും.
പകൽ പതിനൊന്നരമണിയോടെ സംഘം എത്തിച്ചേരുമെന്ന് ഇ കെ വിജയൻ എം എൽ എയുടെ ഓഫീസ് അറിയിച്ചു. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഓർഗനൈസേഷൻ ഡയറക്ടർ പ്രദീപ് കുമാർ, ഐഐടി റൂർക്കിയിലെ പ്രൊഫസർ ഡോ. കുനൗംഗോ, സിഡി ആർ ഐ കൺസൾട്ടൻ്റ് ഡോ ശേഖർ എൽ , കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി കുര്യാക്കോസ് എന്നിവരാണ് സംഘത്തിൽ ഉള്ളത്.
നേരത്തെ പ്രദേശത്ത് ജില്ലാലെ വിദഗ്ധ സംഘത്തിൻ്റെ പരിശോധന നടന്നിരുന്നു.
വിലങ്ങാട് ദുരന്ത മുഖത്ത് സന്ദശനം നടത്തിയ വേളയിലാണ് വിദഗ്ധ സംഘത്തെ അയക്കുമെന്ന് മന്ത്രി പറഞ്ഞത്.
#Experts #tomorrow #Finally #central #state #disaster #management #expert #team #proposed #minister #will #reach #Vilangad #tomorrow