നാദാപുരം: (nadapuram.truevisionnews.com)ജനകീയ കൂട്ടായ്മ പ്രവർത്തകർ വിലങ്ങാട്ടെ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളും സർക്കാറിൻ ആശ്വാസ നടപടികളും മുറപോലെ നടക്കുന്നുണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങളുടെ മുന്നോട്ടുള്ള ജീവിതം വലിയൊരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണെന്ന് ജനകീയ കൂട്ടായ്മ്‌മ പ്രവർത്തകർ വിലയിരുത്തി.
വിലങ്ങാട് സന്ദർശിച്ച നിയമസഭാ സമിതി അംഗങ്ങൾ, പ്രദേശത്തെ ജനപ്രതിനിധികൾ പൊതു പ്രവർത്തകർ എന്നിവരുമായി ആശയ വിനിമയം നടത്തി.
കൃഷി പൂർണ്ണമായും ഇല്ലാതായ അവസ്ഥയിലാണ്. കൃഷി ചെയ്യാൻ കൃഷി ഭൂമി വേണം, വീട് നഷ്ടപ്പെട്ടവർക്ക് താമസ സൗകര്യം വേണം, മറ്റ് ജീവിതോപാധികൾ നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം വേണം, പുനരധിവാസം കാര്യക്ഷമമായും സമയബന്ധിതമായും നടത്തണമെന്നും സർക്കാറിന്റെ ആശ്വാസ നടപടികൾ ചുവപ്പ് നാടയിൽ കുടങ്ങി വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ഭീതി അകറ്റാനും അവർക്ക് ആത്മ വിശ്വാസം നൽകാനും വേണ്ടി ബോധവൽക്കരണ ക്ലാസുകളും കൂട്ടായ്‌മകളും സംഘടിപ്പിക്കുമെന്നും ജനകീയ കൂട്ടായ്മ പ്രവർത്തകർ അറിയിച്ചു.
വിലങ്ങാട് രക്ഷാപ്രവർത്തനിടെ ജീവൻ നഷ്ടപ്പെട്ട മാത്യു മാഷിന്റെ വീടും ജനകീയ കൂട്ടായ്മമ പ്രവർത്തകർ സന്ദർശിച്ചു. മാത്യു മാഷിന് മരണാനന്തര ബഹുമതിയായ ജീവൻ രക്ഷാ പതകിന് വേണ്ടി അധികൃതർ ശുപാർശ ചെയ്യണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
ജനകീയ കൂട്ടായ്‌മ ചെയർമാൻ അബ്‌ദുൽ റഹിമാൻ അമ്പലക്കണ്ടി, വൈസ് ചെയർമാൻ ജോണി മുല്ലക്കുന്നേൽ, കൺവീനർ മുഹമ്മദ് ഇക്ബാൽ, ജോയിൻ്റ് കൺവീനർ സഞ്ജയ് ബാവ എം പി, നദി സംരക്ഷണ സമിതി വൈസ് ചെയർമാൻ സി കെ രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
#People #association #Vilangad #rehabilitation #should #not #be #delayed #Awareness #will #be #given #remove #fear #people