---
title: "#vilangadlandslide | ദുരന്തബാധിതരായ വ്യാപാരികൾക്ക് സഹായം; രക്ഷാപ്രവർത്തകർക്ക് ആദരവും നല്കി"
english_title: "#Assistance #traders #affected #disasters #also #paid #respect #rescuers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232695/assistance-traders-affected-disasters-also-paid-respect-rescuers"
published_at: "2024-09-02T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d58416230b4_kumaran.jpg"
keywords: []
---

# #vilangadlandslide | ദുരന്തബാധിതരായ വ്യാപാരികൾക്ക് സഹായം; രക്ഷാപ്രവർത്തകർക്ക് ആദരവും നല്കി

> **Lead Summary:** **നാദാപുരം:[**വിലങ്ങാട് ഉരുൾപൊട്ടലിൽ നാശം നേരിട്ട വ്യാപാരികൾക്ക് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ സഹായം. ധനസഹായ വിതരണവും ദുരന്തമേഖലയിൽ രക്ഷപ്രവർത്തനം നടത്തിയവർക്ക് ആദരവും നല്കി.

## Article Content

**നാദാപുരം:[**വിലങ്ങാട് ഉരുൾപൊട്ടലിൽ നാശം നേരിട്ട വ്യാപാരികൾക്ക് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ സഹായം. ധനസഹായ വിതരണവും ദുരന്തമേഖലയിൽ രക്ഷപ്രവർത്തനം നടത്തിയവർക്ക് ആദരവും നല്കി.

സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ മുഖ്യാതിഥിയായി.

വിലങ്ങാട് സെന്റ് ജോർജ് ഫെറോന ചർച്ച് വികാരി ഡോ വിൽസൻ മുട്ടത്തു കുന്നേൽ, സമിതി ജില്ല ട്രഷറർ ഗഫൂർ രാജധാനി, ജില്ല വൈസ് പ്രസിഡന്റ് സി.ബാലൻ,

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, പഞ്ചായത്ത് അംഗം ജാൻസി കൊടിമരത്തുംമൂട്ടിൽ, നരിപ്പറ്റ പഞ്ചായത്ത് അംഗം അൽഫോൺസാ റോബിൻ, കെ എം റഫീഖ്, സി വി ഇഖ്ബാൽ, പി ആർ രഘൂത്തമൻ, എം എം ബാബു, കെ പി കുഞ്ഞിരാമൻ, എൻ പി സജിത്ത് എന്നിവർ സംസാരിച്ചു. സോണി കുര്യൻ സ്വാഗതവും ബൈജു ജോസഫ് നന്ദിയും പറഞ്ഞു.

ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ യൂത്ത് ബ്രിഗേഡ്, കെഎസ്ഇബി, വിലങ്ങാട് എമർജൻസി ടീം, യൂത്ത് കെയർ,സേവാഭാരതി, ചുമട്ട് തൊഴിലാളികൾ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. ഉരുൾപൊട്ടലിൽ തകർന്ന തൊഴിലാളികളുടെ ഷെഡ് നിർമിക്കാൻ ധനസഹായവും കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232695/assistance-traders-affected-disasters-also-paid-respect-rescuers)