നാദാപുരം : (nadapuram.truevisionnews.com)വളയം കുറ്റിക്കാട് മഹല്ല് കമ്മിറ്റിയിലെ വിശ്വാസികൾ ചേരിതിരിഞ്ഞുള്ള സംഘർഷങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ നാദാപുരം ഡിവൈഎസ്പി . എ. പി ചന്ദ്രൻ വിളിച്ചു ചേർത്ത അനുരഞ്ജന യോഗം തർക്കത്തെ തുടർന്ന് തീരുമാനമാകാതെ പിരിഞ്ഞു.
ഇതിനിടെ വളയത്ത് മഹല്ല് നേതൃത്വത്തിനെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വിശ്വാസികൾ അംഗീകരിക്കാത്ത മഹല്ല് നേതൃത്വം മദ്രസ്സ നബിദിന ആഘോഷത്തിൽ പങ്കെടുത്താൽ യാത്ഥാർത്ഥ നബിദിന റാലി വിശ്വാസികൾ സംഘടിപ്പിക്കുമെന്നാണ് 'വളയം കുറ്റിക്കാട്ട് മഹല്ല് കൂട്ടായ്മയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നത്.
എ .പി - ഇ .കെ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് അഞ്ച് വർഷത്തിലേറെയായി വളയം കുറ്റിക്കാട് മഹല്ലിലെ മുനവറിൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ നബിദിന ഘോഷയാത്ര അലങ്കോലമാകുന്നത് പതിവാണ്.
വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടുകയും പൊലീസ് ലാത്തിവീശുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മുഴുവൻ വിശ്വാസികളെയും പങ്കെടുപ്പിച്ച് ജനറൽ ബോഡി നടത്താതെയാണ് ഒരു വിഭാഗം മഹല്ല് നേതൃത്വം കയ്യാളുന്നതാണ് പ്രശ്ന കാരണം എന്നാണ് ഇ കെ വിഭാഗത്തിന്റെ ആരോപണം.
മുപ്പത് വർഷമായി തുടരുന്ന മഹല്ല് പ്രസിഡന്റിനെ അംഗീകരിക്കാൻ ആവില്ലെന്നും ഇദ്ദേഹത്തിന്റെ അഴിമതി പുറത്ത് വരുമെന്ന് ഭയന്നാണ് സ്ഥാനം ഒഴിയാൻ മടിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ മഹല്ല് രൂപീകരിച്ച കാലം മുതൽ എ പി വിഭാഗമാണ് കമ്മിറ്റിക്ക് നേതൃത്വം വഹിക്കുന്നതെന്നും സഘർഷമുണ്ടാക്കി ഭരണം പിടിച്ചെടുക്കാനാണ് മറുവിഭാഗം ശ്രമിക്കുന്നത് എന്നാണ് മഹല്ല് ഭാരവാഹികൾ പറയുന്നത്.
രണ്ട് വർഷം മുമ്പ് ഡിവൈഎസ്പി വിവി ലതീഷിൻ്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ മഹല്ല് വിഷയത്തിൽ വഖവ് ബോർഡ് തീരുമാനം വരുന്നത് വരെ മദ്രസ വിദ്യാർത്ഥികളും അധ്യാപകരുടെയും മാത്രം പങ്കെടുത്ത് നബിദിനാ ഘോഷം നടത്താൻ തീരുമാനമുണ്ടാക്കുകയായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം ചില പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പോലീസ് കാവലിലാണ് നബിദിന റാലി സംഘടിപ്പിച്ചതെന്നും ഇത്തവണ അത് അംഗീകരിക്കാൻ ആവില്ലെന്ന് കാണിച്ച് ഒരു വിഭാഗം വിശ്വാസികൾ വളയം പോലീസിൽ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് ഇരു വിഭാഗത്തെയും വളയം സി ഐ സ്വായ്യിദ് അലി ചർച്ചയ്ക്ക് വിളിച്ചിരുന്നു. വഖഫ് നിയമ പ്രകാരവും ഭരണ ഘടന അനുസരിച്ചും നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി രണ്ടര വർഷമായി കഴിഞ്ഞുവെന്നും അതിനാൽ ഇവരെ അംഗീകരിക്കാൻ ആവില്ലെന്നുമാണ് ഇ കെ വിഭാഗം യോഗത്തിൽ പറഞ്ഞത്.
എന്നാൽ നബിദിന റാലിക്ക് മഹല്ല് പ്രസിഡണ്ട് തന്നെ നേതൃത്വം നൽകുമെന്ന നിലപാടിൽ എ പി വിഭാഗവും ഉറച്ചു നിന്നു. സി ഐ വിളിച്ചു ചേർത്ത യോഗം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് നാദാപുരം ഡി വൈ എസ് പി ഓഫീസിൽ അനുരഞ്ജന ശ്രമം നടന്നത് .
ഇന്ന് വൈകിട്ട് മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ഇരുവിഭാഗവും ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ പരിപാടിക്ക് പോലീസ് അനുമതി നൽകില്ലെന്ന് ഡി വൈ എസ് പിയും വ്യക്തമാക്കി. ഇരു വിഭാഗവും ഒത്തുതീർപ്പിന് തയ്യാറാകാത്തതിനെ തുടർന്നാണ് യോഗം അലസിപ്പിരിഞ്ഞത്.
വളയം സി ഐ ഫായിസ് അലി മഹല്ല് കമ്മറ്റിയെ പ്രതിനിധീകരിച്ച് മഞ്ഞപ്പള്ളി അമ്മത്, കുനിയിൽ സൂപ്പി, കടയങ്കോട്ട് മൊയ്തീൻ, ഇകെ വിഭാഗം പ്രതിനിധികളായ അയ്യോത്ത് അസീസ് , ഉഴിഞ്ഞക്കര ഫിർദൗസ് , എടുത്തറോൽ അബ്ദുള്ള എന്നിവർ പങ്കെടുത്തു.
#conflict #potential #Nabi #Day #celebration #valayam #Kuttikkad #Mahal #Reconciliation #meeting #called #DYSP #fails