Featured

#Shibinmurdercase | ഷിബിൻ വധക്കേസ്; പ്രതികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

News |
Oct 7, 2024 11:07 AM

നാദാപുരം: (nadapuram.truevisionnews.com) തൂണേരി ഷിബിൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച ഏഴ് ലീഗ് പ്രവർത്തകരെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമം തുടങ്ങി.

നിലവിൽ ഏഴു പേരും ഗൾഫിലാണ്. ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ട കേസിൽ വിചാരണകോടതി വെറുതെ വിട്ട എട്ടു പേർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധിച്ചത്.

എരഞ്ഞിപ്പാലത്തെ അഡീഷണൽ സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴുപേരും വിദേശത്താണ്.

മൂന്നാം പ്രതി അസ്ലം സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു. ഗൾഫ് രാജ്യങ്ങളിലുള്ള ഏഴുപേരെയും നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ഈ മാസം 15 ന് ഇവരെ കോടതിയിൽ ഹാജരാക്കണം. പ്രതികളെ അറസ്റ്റ് ചെയ്യാൻ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

അതിനിടെ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് മുസ്ലീം ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രതികരിച്ചു.

പക്ഷേ ഒക്ടോബർ 15 ന് കോടതിൽ ഹാജരായി നടപടി കൈക്കൊള്ളാതെ പ്രതികൾക്ക് സുപ്രീം കോടതിയിൽ അപ്പീൽ പോകാനാകില്ല.

2015 ജനുവരി 22 നായിരുന്നു വെള്ളൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ടത്.

കേസിൽ പതിനേഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരെ വെറുതെ വിട്ട വിചാരണകോടതി വിധിക്കെതിരെ ഷിബിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

#Shibinmurdercase #Efforts #have #been #made #bring #accused #back #home

Next TV

Top Stories










News Roundup