നാദാപുരം :(nadapuram.truevisionnews.com) കാലപ്പഴക്കം കാരണം അപകടത്തിലാണെന്ന് കണ്ടെത്തിയ കല്ലാച്ചി - വിലങ്ങാട് റോഡിലെ വാണിമേൽ പാലത്തി നടത്തുള്ള കരിങ്കൽ ഭിത്തിയിൽ നിർമ്മിച്ച കലുങ്ക് പൊളിച്ച് പുതുക്കിപ്പണിയുന്നു.
നിർമ്മാണ പ്രവൃത്തി തുടങ്ങിയാൽ ചുരുങ്ങിയത് രണ്ട് മാസം ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലക്കും .
പകരം സംവിധാനം എന്തണ്ടുണ്ടാകും അത് ആര് പറയും ഉത്തരം കിട്ടാതെ ഇന്ന് ചേർന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാരും ഉദ്യോഗസ്ഥരും പങ്കെടുത്ത് ചേർന്ന യോഗം പിരിഞ്ഞു.
പാലം പുന:ർ നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പുഅനുവദിച്ച 25 ലക്ഷം രൂപക്കുള്ള എസ്റ്റി മേറ്റ് അംഗീകാരം ലഭിച്ച് ടെണ്ടർ നടപടികൾപൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കാനാണ് തീരുമാനം .
പ്രവൃത്തി നടക്കുമ്പോൾ കല്ലാച്ചി വാണിമേൽ വിലങ്ങാട് റോഡിലെ ഗതാഗതം പൂർണ്ണമായും നിർത്തേണ്ടി വരും .
രണ്ട് മാസക്കാലം റോഡ് അടച്ചിടേണ്ടിവരുന്നതിനാൽ പൊതുജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കും. ഇത് സംബന്ധിച്ച് നാദാപുരംഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വിമുഹമ്മദലി അധ്യക്ഷതവഹിച്ചു.
വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ പി ഡബ്യു ഡി അസി.എക്സി.എഞ്ചിനിയർ നിധിൽ ലക്ഷ്മണൻ അസി എഞ്ചിനിയർ സി.ബി നളിൻകുമാർ നാദാപുരം ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് ഓവർസിയർ ഇ പി ശരണ്യ തുടങ്ങിയവർ സംബന്ധിച്ചു.
ബസുകൾവഴിതിരിച്ച് വിടുന്നകാര്യത്തിൽ ബസ് ഓണേഴ്സുമായും വടകര ആർ.ടി.ഒ യുമായും ജീപ്പ് ഓട്ടോ ടാക്സിതൊഴിലാളി സംഘടനകളുമായും ചർച്ച ചെയ്ത് അന്തിമ തീരുമാനമുണ്ടാക്കുന്നതാണ്.
താൽക്കാലിക റോഡു സൗകര്യം ഉണ്ടാക്കുന്നത് സംബസിച്ച് സ്ഥലപരിശോധന നടത്തി.
ആഴമേറിയ തോടിന് മുകളിലുള്ള കലുങ്കിനരികെ താൽകാലിക റോഡ് നിർമ്മാണം ഏറെപ്രയാസകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പിന്നെ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. നൂറുകണക്കിന് വാഹനങ്ങൾ സർവ്വീസ് നടത്തുന്ന റോഡ് അടച്ചാൽ വലിയ ദുരിതമാകും ഫലം.
#What #will #you #do #Who #When #culvert #demolished #traffic #Kallachi #Vilangad #road #blocked #months