നാദാപുരം:(nadapuram.truevisionnews.com) മാലിന്യ മുക്ത നവകേരളം ജനകീയ കാംപയിനിൻ്റെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്‌കൂളുകൾക്ക് ബിന്നുകൾ വിതരണം ചെയ്തു.
വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളാക്കുന്നതിന്റെ ഭാഗമായി പാഴ് വസ്തു ശേഖരണത്തിനുള്ള ബിന്നുകളാണ് വിതരണം ചെയ്തത്.
കാംപയിൻ പ്രകാരം നവംബർ 1 ന് 50 ശതമാനം സ്‌കൂളുകൾ ഹരിത വിദ്യാലയങ്ങളാക്കുകയും ഡിസംബറോടുകൂടി മുഴുവൻ സ്കൂളുകളെയും ഹരിത വിദ്യാലയമാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന വിതരണ പരിപാടി പ്രസിഡൻ്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷനായി. ജി.ഇ.ഒ. പ്രദീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്ഥിരം സമിതി ചെയർപേഴ്‌സൻ കെ.കെ ഇന്ദിര, എ ഡാനിയ, സി.പി അംബുജ, മുഹമ്മദ്, രജീഷ എന്നിവർ, ജോയിൻ്റ് ബി.ഡി.ഒ എം.കെ ജഗദീഷ്, എക്സ്റ്റൻഷൻ ഓഫിസർ എം.എം രാജീവൻ സംസാരിച്ചു.
#Thuneri #Block #Panchayat #started #Green #Vidyalaya #Project