Oct 8, 2024 01:09 PM

നാദാപുരം: (nadapuram.truevisionnews.com) അമിത ലാഭം മോഹിച്ച് വ്യാജ ഷെയർ മാർക്കറ്റുകളിൽ പണം നിക്ഷേപിച്ച നാദാപുരം സ്വദേശിനിക്ക് നഷ്ടമായത് പതിനേഴര ലക്ഷത്തോളം രൂപ.

വിവിധ ഫോൺ നമ്പറുകൾ ഉൾപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പ് വഴി ഷെയർ മാർക്കറ്റിലും ഐപിഒകളിലും നിക്ഷേപം നടത്തിയാൽ ഇരട്ടിയിലേറെ ലാഭം നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 12 തവണകളിലായി നടത്തിയ ഇടപാടിലൂടെ 17,55,780 രൂപയാണ് നഷ്ടമായത്.

ജൂൺ മുതൽ ഓഗസ്ത് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. സ്വർണാഭരണങ്ങൾ പണയം വെച്ചെടുത്ത പണമാണ് ലാഭവിഹിതം മോഹിച്ച് വീട്ടമ്മ നിക്ഷേപിച്ചത്.

പണം നഷ്ടപ്പെട്ടതോടെ വീട്ടമ്മ കോഴിക്കോട് സിറ്റി സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. ഇടപാട് നടത്തിയ ബാങ്ക് നാദാപുരം സ്റ്റേഷൻ പരിധിയിൽ ആയതോടെ കേസ് നാദാപുരത്തേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം കച്ചേരി സ്വദേശിനിയുടെ ഏട്ടര ലക്ഷം സമാന രീതിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായിരുന്നു.

#online #fraud #Housewife #Nadapuram #lost #17.5 #lakhs

Next TV

Top Stories