എടച്ചേരി: (nadapuram.truevisionnews.com ) എടച്ചേരി പഞ്ചായത്തിലെ പതിനേഴാം വാർഡിലെ കർഷകൻ്റെ 25 ഓളം വാഴകൾ കാട്ടു പന്നി നശിപ്പിച്ചു. 2021-22 വർഷത്തെ മികച്ച സംയോജിത കർഷകനായ ചാലിയാട്ട് രാജൻ്റെ കൃഷിയിടമാണ് നശിപ്പിച്ചത്.
തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും എടച്ചേരി കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടപ്പാക്കിയ ജൈവഗ്രഹം പദ്ധതിയിൽ ഒന്നാമതായി തെരഞ്ഞെടുത്ത കർഷകനാണ് രാജൻ ഓണം വിഷു വേളകളിൽ കൃഷിവകുപ്പിൻറെ ചന്തകളിലേക്ക് എല്ലാ പച്ചക്കറിയും വാഴക്കുലകളും എത്തിക്കുന്ന കർഷകൻ കൂടിയാണ് ഇദ്ദേഹം.
മുന്നൂറിൽപരം വാഴകൾ കഴിഞ്ഞ പ്രളയ സമയത്ത് നശിച്ചു പോയതിനുശേഷം 25 രൂപ നിരക്കിൽ 250 ഓളം വാഴക്കന്ന് പുതുതായി വെച്ചു പിടിപ്പിച്ചതായിരുന്നു.
രണ്ടുപ്രാവശ്യം വളം ചെയ്ത 25 ലേറെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള അടിയന്തിര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
#Wild #boar #nuisance #Edachery #getting #worse #Farmers #are #trouble