Oct 22, 2024 08:45 AM

നാദാപുരം : (nadapuram.truevisionnews.com)ജലവിതരണ കുഴലുകൾ പൊട്ടി ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴാവുമ്പോഴും അധികൃതർക്ക് അനാസ്ഥ .

ജല അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

പുറമേരി വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ നാദാപുരം പഞ്ചായത്ത് മെമ്പർ എം സി സുബൈർ ആണ് ഇന്ന് രാവിലെ 10.30 മുതൽ സൂചനാ സമരം നടക്കുന്നത്.

ഒമ്പതാം വാർഡിലെ വിവിധ കേന്ദ്രങ്ങളിൽ മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോവുന്ന കാഴ്ചയാണ്. ചരളിൽ കോളനിയിലെ പൊതു ടാപ്പും ഇതിൽ ഉൾപ്പെടുന്നു.

വീഡിയോ ഉൾപ്പെടെ വാട്ടർ അതോറിറ്റക്ക് അയച്ചു കൊടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും ഇതുവരെ അവർ ഇവിടം തിരിഞ്ഞു നോക്കിയിട്ടില്ല.

ജനകീയ സമരം മാത്രമേ ഇനി നിവൃത്തിയുള്ളൂവെന്നും ഇതിന് മുന്നോടിയായാണ് സൂചന എന്ന നിലയിൽ ഇന്ന് രാവിലെ 10. 30 മുതൽ ഞാൻ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതെന്ന് എം സി സുബൈർ പറഞ്ഞു.

#Struggle #today #Drinking #water #does #not #prevent #wastage #Protest #People #Representative

Next TV

Top Stories










News Roundup






Entertainment News