നാദാപുരം : (nadapuram.truevisionnews.com ) കുയ്‌തേരി-വളയം റോഡിലെ ചായക്കടയിൽ പരിശോധനയ്‌ക്കെത്തിയ ആരോഗ്യപ്രവർത്തകാരോട് തട്ടിക്കയറി പാചകത്തൊഴിലാളി.
ന്യൂ സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ച് പ്രവർത്തിച്ച ചായക്കട ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയതിന് പിന്നാലെ തൊഴിലാളിയോട് ഹെൽത്ത് കാർഡ് പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടറോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു .
സംഭവത്തിനു പിന്നാലെ കുമാരൻ ചാലിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ അറിയിച്ചു.
പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഭൂമിവാതുക്കൽ ടൗൺ, കുയ്‌തേരി ഭാഗം, കുങ്കൻ നിരവ്, പരപ്പുപാറ എന്നിവിടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളും ഹോട്ടൽ, കൂൾബാർ ഉൾപ്പെടെയുള്ള കടകളും പരിശോധിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ള സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തി.
ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള മിസ്റ്റ് 28ന് രാത്രി എട്ടു മുതൽ 10 വരെ വാണിമേൽ കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ അറിയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ കെ ജയരാജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജെഎ ച്ച്ഐമാരായ പി വിജയരാഘ വൻ, സി പി സതീഷ്, കെ എം ചിഞ്ചു, ക്ലർക്ക് ആർ അർജുൻ എന്നിവർ പങ്കെടുത്തു.
#Proposal #close #Cook #cheated #health #inspector #asking #health #card