നാദാപുരം : (nadapuram.truevisionnews.com ) കോടഞ്ചേരിയിൽ വീട് കുത്തിത്തുറന്ന് കവർച്ച . കവർച്ചാ ശ്രമം തടഞ്ഞതും സംഘത്തിലെ ഒരു സ്ത്രീയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതും തൊഴിലുറപ്പ് തൊഴിലാളികൾ.
അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടക്കുന്ന സംഭവം അവർത്തിക്കുന്നതിനിടയിലാണ് തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിൽ വീട് കൊള്ളയടിച്ചത്.
വിലപിടിപ്പുള്ള ചെമ്പ് പത്രങ്ങളും അലൂമിനിയം പത്രങ്ങളും കൊണ്ടുപോകുന്നതിൽ സംശയം തോന്നിയ നാടോടി സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് കവർച്ച ശ്രമമാണെന്ന് മനസിലായത്.
പിടിയിലാവുമെന്നായതോടെ സംഘത്തിലുള്ള മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഓടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു സ്ത്രീയെ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കോടഞ്ചേരിയിലെ തെയ്യുള്ളതിൽ രാമകൃഷ്ണന്റെ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് പട്ടാപകൽ മോഷണം നടന്നത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
വിലപിടിപ്പുള്ള ഓട്ടു പാത്രങ്ങളും ഉരുപ്പടികളു പാത്രങ്ങളും പല തരം ചാക്കുകളിൽ ആക്കി കോടഞ്ചേരി മാടത്തിൽ ക്ഷേത്ര പരിസരത്തുള്ള കാടുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ ചോദ്യം ചെയ്തു വരികയാണ്. തൂണേരി , പാറക്കടവ്, ആവടിമുക്ക്, എന്നിവിടങ്ങളിൽ സമാന രൂപത്തിലുള്ള കവർച്ച നടന്നിരുന്നു.
പഴയ തറവാട് വീടുകളും വിലപിടിപ്പുള്ള അടുക്കള പത്രങ്ങൾ സൂക്ഷിക്കുന്ന കെട്ടിടങ്ങളിലുമാണ് സംഘം മോഷണം നടത്താറുള്ളത്.
#Robbery #attempt #breaking #into #house #Kodancheri #laborers #caught #nomadic #group #redhanded