നാദാപുരം : (nadapuram.truevisionnews.com ) സർക്കാർ നിശ്ചയിച്ച യോഗ്യതയില്ലാത്തവരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ ആശുപത്രി വികസന സമിതി യോഗം രണ്ടാമതും നടന്നില്ല.
ഒക്ടോബർ 21-ാം തിയ്യതി യോഗം നടത്താൻ തീരുമാനിച്ചത് പെട്ടെന്ന് മാറ്റി വെക്കുകയായിരുന്നു. അന്നത്തെ യോഗം മാറ്റിവെച്ചതറിയാതെ യോഗത്തിനെത്തിയവർ പ്രതിഷേധിച്ചിരുന്നു.
ഇന്നത്തെ യോഗത്തിൽ ഇടതുപക്ഷത്തു നിന്നും ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വിജന മാത്രമാണ് പങ്കെടുത്തത് യു.ഡി.എഫിലെ നാദാപുരം പ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, ജില്ലാപഞ്ചായത്തംഗം സി.പി.എം നജ്മ, ബ്ലോക് പഞ്ചായത്തംഗം സി.എച്ച് നജ്മാ ബീവി, ഗ്രാമപഞ്ചായത്തംഗം സി.ടി.കെ. സമീറ എന്നിവരും പങ്കെടുത്തു.
ഇന്നത്തെ യോഗത്തിൽ സെക്യൂരിറ്റി സ്റ്റാഫ് നിയമന കാര്യമടക്കം അംഗീകരിക്കലായിരുന്നു അജണ്ട. സർക്കാർ ഉത്തരവ് മറികsന്നുള്ള നിയമനം ഡി.എം.ഒ തടസ്സപ്പെടുത്തിയതിനാൽ യോഗംനടന്നാൽ റാങ്ക്ലിസ്റ്റ് അംഗീകരിക്കലല്ലാതെ മറ്റു നിർവാഹമുണ്ടായിരുന്നില്ല.
ബോധപൂർവ്വം യോഗം നടക്കാതെയാക്കി നിയമനം നീട്ടിക്കൊണ്ടു പോകുകയായിരുന്നു പ്രസിഡണ്ടിന്റെ ലക്ഷ്യം. പ്രസിഡണ്ടിൻ്റെ നിയമവിരുദ്ധ നീക്കത്തിൽ പ്രതിഷേധിച്ചാണോ മറ്റ് ഇടതു പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചതെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണമെന്ന് യു ഡി എഫ് പ്രതിനിധികൾ പറഞ്ഞു.
ആശുപത്രി അടച്ചു പുട്ടേണ്ടേ സ്ഥിതി വന്നാൽ പൂർണ്ണ ഉത്തരമാദിത്തം ബ്ലോക്ക്പഞ്ചായത്തിനായിരിക്കുമെന്ന് എച്ച് എം സി യോഗത്തിനെത്തിയ പ്രതിനിധികൾ ബ്ലോക് പ്രസിഡണ്ടിനോട് പറഞ്ഞു. തുടർന്ന് ക്വാറമില്ലാത്തതിനാൽ യോഗംമാറ്റി വെക്കാമെന്നാമെന്ന് പറഞ്ഞു പിരിയുകയായിരുന്നു.
റാങ്ക് ലിസ്റിൽനിന്നും സെക്യുരിറ്റി നിയമനം നടത്തി പ്രതിസന്ധി പരിഹരിക്കുന്നതിന് ആശുപത്രി സുപ്രണ്ടിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഇന്ന് നടന്ന ബ്ലോക്ക് പഞ്ചായത്ത്ഭരണസമിതിയോഗത്തിൽ യു ഡി എഫ് പ്രതിനിധികളായ അഡ്വ. എ സജീവൻ കെ.ദ്വര എന്നിവർ അടിയന്തിര പ്രമേയമവതരിപ്പിച്ചെങ്കിലും തീരുമാനമായില്ല.
#Nadapuram #Govt #Taluk #Hospital #HMC #meeting #been #adjourned #again