നാദാപുരം : (nadapuram.truevisionnews.com ) ഇവിടെ രുചിക്കൊപ്പം വിളമ്പുന്നത് ചിരിപ്പെരുമയും. നാദാപുരത്തെ കലോത്സവ ഊട്ടുപുരയിലേക്ക് വരവേൽക്കുന്നത് കുട്ടികളോ അധ്യാപകരോ സംഘടകരോ അല്ല . രംഗണ്ണനും അമ്പാനും ,രമണനും ,മദർതെരേസയും ,അഞ്ഞൂറാനും ,പോഞ്ഞിക്കരയുമെല്ലാവരുമുള്ള പോസ്റ്ററുകളാണ് .പോസ്റ്ററുകളിൽ നിറഞ്ഞു നിൽകുന്നത് മലയാളികളെ ഏറെ ചിരിപ്പിച്ച പ്രശസ്തമായ സിനിമാ ഡയലോഗുകളും .
ശ്രെദ്ധിക്ക് അമ്പാനെ ശ്രെദ്ധിക്കാം അണ്ണാ ...കലോത്സവത്തിന്റെ ഉച്ചഭക്ഷണത്തിൽ ഒരു കുറവും ഉണ്ടാവരുത് ..ഇല്ലണ്ണാ..എല്ലാം നമ്മുടെ നാദാപുരത്തെ പിള്ളേര് നോക്കിക്കോളും എന്ന ആവേശത്തിലെ രംഗണ്ണന്റെയും അമ്പാന്റെയും ഡയലോഗും , . മദർതെരേസ പറഞ്ഞ പ്രശസ്തമായ ഒരു വാക്കും 'നൂറുപേർക്ക് ഭക്ഷണം കൊടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഒരാൾക്കു നൽകുക .എന്നിങ്ങനെ തുടങ്ങി എട്ടു പോസ്റ്ററുകളാണ് ഊട്ടുപുരയെ താങ്ങി നിർത്തുന്നത് എന്ന് പറയാം .
അതിനാൽ തന്നെ കലോത്സവത്തിന്റെ ഊട്ടുപുര ഏറെ സജീവമായിരിക്കുകയാണ്.
500 പേർക്ക് ഇരിക്കാവുന്ന തരത്തിലുള്ള അഞ്ച് കൗണ്ടറുകളിലായിട്ടാണ് ഭക്ഷണ വിതരണം നടക്കുന്നത്. അഞ്ചാമത്തെ കൗണ്ടർ ജഡ്‌ജസിനും മറ്റ് ഒഫീഷ്യൽ ഡ്യൂട്ടിയിൽ ഉള്ളവർക്കും വേണ്ടിയാണ് .
ഇന്ന് വിദ്യാർത്ഥികളും അധ്യാപകരും സംഘടകരുമായി നാലായിരത്തോളം പേർക്കുള്ള ഭക്ഷണമാണ് വിളമ്പിയത് . സാമ്പാറും ചോറും പച്ചടി, ഉപ്പേരി കാളൻ, കൂട്ടുകറിയും പ്രഥമനുമായി ഗംഭീര സദ്യതന്നെയായിരുന്നു.
ഇന്നലെ മാത്രം മൂവായിരത്തോളം പേർക്കും ഭക്ഷണം വിളമ്പി .ഉച്ചഭക്ഷണത്തിന് പുറമെ ചായയും ഉണ്ടായിരുന്നു.
ചെയർമാൻ അഡ്വ.കെ.എം രഘുനാഥ് ,കൺവീനർ അഖിൽ സി.പി അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യിലെ പി . രഞ്ജിത്ത് കുമാർ ,വി സജീവൻ ,ഇ.കെ രാജീവൻ ,വിനോദൻ ,മൊയ്‌തു കെ.പി,വിജേഷ് വി.എം,അനിൽകുമാർ,സജീവ് എസ്.ജെ കുമാർ,അജയഘോഷ്,നിഖിൽ ,വിശ്വൈഖ് എന്നിവരാണ് ഭക്ഷണ കമ്മറ്റിക്ക് നേതൃത്വം നൽകുന്നത്.
വിഭവ സമൃദ്ധമായ ഭക്ഷണ പെരുമയാണ് ഉപജില്ലാ നേതൃത്വം ഒരുക്കിയത്. കലോത്സവ ഊട്ടുപുരകളിൽ സ്ഥിരസാന്നിധ്യമായി പാചകം ചെയ്യുന്ന പഴഞ്ചേരി നാണു ആണ് പാചകക്കാരൻ .
എം.എൽ.എ ഇ.കെ വിജയനും പഞ്ചായത്തു പ്രസിഡണ്ട് വി വി മുഹമ്മദലിയും കലോത്സവയിടം ഇന്ന് സന്ദർശനം നടത്തിയിരുന്നു .നാളെ വനിതകൾ മാത്രമായിരിക്കും ഊട്ടുപുരയിൽ എന്ന സവിശേഷതയുണ്ട് . ഒപ്പം വ്യത്യസ്ഥമായ ശിശുദിനാഘോഷവും ഉണ്ടാകും.
#Laughter #taste #shortage #lunch