നാദാപുരം: (nadapuram.truevisionnews.com) ഈ മാസം 11 മുതൽ ആരംഭിച്ച നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്കൂളുകൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം .ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ആഥിതേയരായ കല്ലാച്ചി സ്കൂളിനേക്കാൾ ഒരു പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനത്തു തുടരുകയാണ്.
ഇരിങ്ങണ്ണൂർ 173 പോയ്‌നുമായി മുന്നിൽ ,രണ്ടാം സ്ഥാനത്തു 172 പോയിന്റുമായി ജി എച് എസ് എസ് കല്ലാച്ചി,150 പോയിന്റുമായി ജി എച്ച് എസ് എസ് വളയം മൂന്നാം സ്ഥാനത്തുമാണ് .തൊട്ടുപുറകിൽ എം ഐ എം എച്ച് എസ് എസ് പേരോട് ,
ടി ഐ എം ജി എച്ച് എസ് എസ് നാദാപുരം ,എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂർ ,ക്രെസെന്റ് എച്ച് എസ് എസ് വാണിമേൽ ,ജി എച്ച് എസ് എസ് വെള്ളിയോട് ,സിയകോളേജ് എച്ച് എസ് ഉമ്മത്തൂർ എന്നിങ്ങനെയാണ് സ്കൂളുകളുടെ പോയിന്റ് നില .
മൂന്നാം ദിനമായ ഇന്ന് ഇലഞ്ഞി ,ദേവതാരു ,നീർമാതളം,പവിഴമല്ലി,ചെമ്പകം,ഗുൽമോഹർ, നീലക്കുറിഞ്ഞി,മൈലാഞ്ചി എന്നീ വേദികളിലായി ഒപ്പന ,കോൽക്കളി ,നാടകം ,സംഘനൃത്തം,മോഹിനിയാട്ടം,കുച്ചുപ്പുടി,നാടോടി
നൃത്തം,വട്ടപ്പാട്ട്,മാപ്പിളപ്പാട്ട്,നാടകം,മൂകാഭിനയം,മോണോആക്ട്,മിമിക്രി, ലളിതഗാനം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും .
#Competition #iringanur #hosts #kallachi #school #one #point