നാദാപുരം: (nadapuram.truevisionnews.com) മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചിയ്യൂർ എൽ പി സ്‌കൂൾ പി ടി എ ബോധവല്‍ക്കരണ സംഗമം നടത്തി.
നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ഇ ഹാരിസ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന് സ്‌കൂൾ പി ടി എ കമ്മിറ്റി മുന്നിട്ടിറങ്ങിയത്.
പരിസര ശുചിത്വത്തിന്റെയും, കുടിവെള്ളമൊരുക്കുന്നതിന്റെയും കാര്യത്തിൽ അതീവ ജാഗ്രതയാണ് സ്‌കൂൾ അധികൃതർ പുലർത്തി വരുന്നത്.
വിദ്യാർത്ഥികൾ ഭക്ഷ്യ പഥാർത്ഥങ്ങൾ കൈമാറാതെയും, തിളപ്പിച്ചാറിയ വെള്ളം വീടുകളിൽ നിന്ന് കൊണ്ട് വന്നും പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാറണമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അഭ്യർത്ഥിച്ചു.
ഹെഡ് മിസ്ട്രസ് കെ ദീപ സ്വാഗതം പറഞ്ഞു.
കെ പ്രകാശൻ, കെപി വിനോദ്, കെ പി ജസീറ, നിഷ മനോജ്, എ ഷാഹിദ, വി പി അശ്വിനി പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി എം സജീവൻ നന്ദി പറഞ്ഞു.
#Extreme #caution #Jaundice #Awareness #Chiyyur #LP #School