Nov 30, 2024 05:23 PM

നാദാപുരം: (nadapuram.truevisionnews.com) ഉറ്റവരുടെയും നാട്ടുകാരുടെയും പ്രിയങ്കരി. കളി കൊഞ്ചൽ മാറാത്ത പ്രായത്തിൽ പൊലിഞ്ഞ അഞ്ചുവസ്സുകാരി നിവേദ്യയുടെ വേർപാട് കണ്ണീരായി.

പനിയെ തുടർന്ന് ചികിത്സക്കിടെ മരിച്ച വാണിമേലിലെ അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന് രാത്രി 9ന് വീട്ടുവളപ്പിൽ നടക്കും.

കോഴിക്കോട് മെഡികൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാദാപുരം വാണിമേൽ സ്വദേശിനി അഞ്ചു വയസുകാരി ഇന്ന് രാവിലെയാണ് മരിച്ചത്.

വാണിമേൽ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന മബ്രോൽ വിജയൻ്റെയും ശ്രീജയുടെയും മകൾ നിവേദ്യയാണ് മരിച്ചത്. കല്ലാച്ചി ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ എൽകെ ജീ വിദ്യാർത്ഥിനിയാണ്.

ഒരു മാസത്തിലേറെയായി പനി ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു.

ന്യുമോണിയ ബാധയാണ് മരണത്തിനിടയാക്കിയത് എന്നാണ് വിവരം. നിവേദാണ് സഹോദരൻ.

#funeral #five #year #old #girl #Vanimel #died #due #fever #held #tonight

Next TV

Top Stories