നാദാപുരം : (nadapuram.truevisionnews.com) സിപിഐ എം മുൻ നാദാപുരം ഏരിയ കമ്മിറ്റി അംഗവും കർഷക സംഘം നാദാപുരം ഏരിയ സെക്രട്ടറിയുമായിരുന്ന കുനിച്ചോത്ത് കുമാരൻ്റെ ഒൻപതാമത് ചരമവാർഷികം ദിനം ആചരിച്ചു.
നാദാപുരം രാവിലെ വീട്ടുപരിസരത്ത് പ്രകടനവും പതാക ഉയർത്തലും നടത്തി.
എംവൈഎം ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ സംഗമം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.
എരോത്ത് ഫൈസൽ അധ്യക്ഷനായി.ഏരിയ സെക്രട്ടറി എ മോഹൻ ദാസ്, സി എച്ച് മോഹനൻ,വി കുമാരൻ, സി എച്ച് ബാലകൃഷ്ണൻ, ടി ചത്തു, ടി കണാരൻ എന്നിവർ സംസാരിച്ചു.
വി കെ സലീം സ്വാഗതം പറഞ്ഞു.
#farmer #leader #Remembered #Kunichoth #Kumaran