നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. പാതിരിപ്പറ്റ സ്വദേശി വേങ്ങോറ ബഷീറിനാണ് പരിക്കേറ്റത്.
രാത്രി 11 മ ണിക്ക് നാദാപുര ത്തേക്ക് പോവുകയായിരുന്ന ബഷീർ സഞ്ചരിച്ച ബൈക്ക് റോഡിന് നടുവിലെ കുഴിയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
ബൈക്കിൽ നിന്ന് തെറിച്ച് വീണ ബഷീറിന്റെ കയ്യെല്ല് പൊട്ടുകയും കാലിന് മുറി വേൽക്കുകയും ചെയ്തു.
തുടർന്ന് നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ശസ് ത്രക്രിയക്ക് വിധേയനായി.
സംസ്ഥാന പാതയിൽ പലയിടത്തും രൂപപ്പെട്ട വലിയ കുഴികൾ വ്യാപകമായ അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്. ഇതിനെതിരെ വിവിധ സംഘടനക ളും വ്യാപാരികളും രംഗത്തിറങ്ങിയെങ്കിലും അധികൃതർ ഇതുവരെ പരിഹാര നടപടികൾ സ്വീകരിച്ചിട്ടില്ല.
#Bike #passenger #injured #after #falling #pothole #Nadapuram #state #highway