Dec 29, 2024 12:07 PM

തൂണേരി: ജനുവരി നാല് മുതൽ തുടക്കമാകുന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതഗാനത്തിന് കോഴിക്കോട് ജില്ലയിലെ തൂണേരി സ്വദേശി ശ്രീനിവാസന്റെ തൂലിക ജന്മമേകി.

കേരളത്തിന്റെ സാംസ്കാരികത്തനിമയും നവോത്ഥാനകാലവുമെല്ലാം ഉൾക്കൊള്ളിച്ച് ഒരുക്കിയ സ്വാഗത ഗാനത്തിന് 20 വരികളാണ് ഒരുക്കിയിട്ടുള്ളത്.

ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ ജാതിയതയ്ക്കും വാർഗീയതയ്ക്കും എതിരായ പോരാട്ടങ്ങളെയും ഉൾക്കൊള്ളിക്കുന്നുണ്ട്.

ഗാനത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് കാവാലം ശ്രീ കുമാറാണ് .

സ്വാഗതഗാനത്തിന് കലാമ ണ്ഡലം ടീം നൃത്താവിഷ്‌കാരമൊരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

കലാമണ്ഡ ലത്തിൽ നിന്നുള്ളവരും സ്‌കൂൾകുട്ടികളുമുൾപ്പെടെ 33 പേർ നൃത്തസംഘത്തിലുണ്ടാകും.തന ത്‌കലാരൂപങ്ങളും അരങ്ങിലെ ത്തും. കലാമണ്ഡലം നർത്തകർ പരിശീലനം നൽകും.

ശ്രീനിവാസൻ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തൂണേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്ത് വരികയാണ്.

ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ, മൊകേരി ഗവ: കോളജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ശ്രീനിവാസൻ തൂണേരിയുടെ വിദ്യാഭ്യാസം.

സ്ക്കൂൾ കാലം മുതൽ കവിതയിൽ സജീവമാണ്. കാലിക്കറ്റ് യൂ. ഇന്റർസോൺ കവിതാ രചനയിൽ നാലുതവണ ഒന്നാം സ്ഥാനവും ഒരുതവണ രണ്ടാം സ്ഥാനവും നേടിയിട്ടുള്ള ശ്രീനി വാസൻ തൂണേരി ഫോ‌ക്ലോറിൽ ബിരുദാനന്തരബിരുദധാരിയാണ്.

കൂടാതെ തിരൂർ തുഞ്ചൻ ഉത്സവം ദ്രുതകവിതാ പുരസ്ക്കാരം, അങ്കണം സാംസ്ക്കാരിക വേദി ടി.വി. കൊച്ചുബാവ സ്മാരക കവിതാ അവാർഡ് ,എറണാകുളം ജനകീയ കവിതാവേദിയുടെ ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്ക്കാരം,നല്ലെഴുത്ത് കാവ്യാങ്കണം അവാർഡ്, ഉത്തര കേരള കവിതാ സാഹിത്യ വേദി അക്കിത്തം സ്മാരക പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഫെസ്റ്റിവൽ ഓഫ് കേരള ബംഗാൾ ഡയസ്പോറയുടെ ഭാഗമായി ഏർപ്പെടുത്തിയ എമേർജിംഗ് മലയാളം പോയറ്റ് അവാർഡിന് കവി ശ്രീനിവാസൻ തൂണേരി അർഹനായിരുന്നു

മൗനത്തിന്റെ സുവിശേഷം ഇഞ്ചുറി ടൈംഎന്നീകവിതാ സമാഹാരങ്ങളും മഴ മുറിവുകൾ എന്ന ഓഡിയോ കവിതാ സി ഡി യും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഭാര്യ:സ്മിത.

മക്കൾ: നീഹാര, അഗ്നിവേശ്.

















#heart #arts #festival #Welcome #Song #63rd #School #Arts #Festival #penned #Srinivasan #Thooneri

Next TV

Top Stories