നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വിലങ്ങാട് മലയിൽ കടുവ ഇറങ്ങിയതായി നാട്ടുകാർ. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരച്ചിൽ തുടങ്ങി.

ഇന്ന് രാത്രി ഒമ്പതരയോടെയാണ് കടുവയെ കണ്ടത്. ജോലി കഴിഞ്ഞെത്തിയ തൊഴിലാളി വീടിന് സമീപത്തെ പറമ്പിലാണ് കടുവയെ കണ്ടത്. ഇയാൾ ഓടിരക്ഷപ്പെട്ട് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
കോളത്തുങ്കൽ മാത്യുവിന്റെ വീടിനു സമീപത്തായാണ് കടുവയെ കണ്ടത്. സ്ഥലത്തും സമീപ പ്രദേശങ്ങളിലും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞ രണ്ട് ദിവസം മുൻപ് കടുവയെ നാട്ടുകാരായ ചിലർ കണ്ടതായി വിവരമുണ്ട്. പ്രദേശത്ത് കടുവയുടെ കാൽപ്പാട് കണ്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും സമീപവാസികൾ എല്ലാവരും ശ്രദ്ധിക്കണമെന്നും വാണിമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു അറിയിച്ചു.
#Vilangad #tiger #came #Locals #started #searching #area