നാദാപുരം : (nadapuram.truevisionnews.com) കേന്ദ്ര അവഗണയ്ക്കും, വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിനുമെതിരെ ഫെബ്രുവരി 25 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥം സിപിഐ എം നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻദാസ് നയിക്കുന്ന ഏരിയ കാൽ നട പ്രചരണ ജാഥ ഇന്ന് വൈകീട്ട് 4 മണിക്ക് വിലങ്ങാട് തുടങ്ങും.

സിപിഐ എം ജില്ല സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യും. ജാഥ 20, 21, 22 തിയ്യതികളിൽ ഏരിയയിലെ 14 ലോക്കലുകളിൽ പര്യടനം നടത്തും. സി എച്ച് മോഹനൻ ഉപലീഡറും ടി പ്രദീപ് കുമാർ പൈലറ്റും ടി അനിൽകുമാർ മനേജറുമാണ്.
#CPIM #Nadapuram #area #walking #campaign #march #started #today