പുറമേരി: (nadapuram.truevisionnews.com) വേറ്റുമ്മൽ റോഡിൽ വെള്ളൂർ കരിങ്കൽ പാലത്തിനു സമീപം രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യവും അറവ് മാലിന്യങ്ങളും ഭക്ഷണാവാശിഷ്ടങ്ങളും തള്ളുന്നത് പതിവായതോടെ ജാഗ്രതാ സമിതിയുമായി നാട്ടുകാർ രംഗത്ത്.

പുറമേരി, തുണേരി ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സി.എച്ച്.വിജയൻ ചെയർമാനും എ.ടി.കെ.ഭാസ്‌കരൻ കൺവീനറുമായി 21 അംഗ കമ്മിറ്റിക്ക് രൂപം നൽകി.
ദിവസങ്ങൾക്കു മുമ്പ് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം പുലർച്ചെ രണ്ട് മണിക്ക് കരിങ്കൽ പാലത്തിനു സമീപം തോട്ടിൽ തള്ളുമ്പോൾ നാട്ടുകാരന്റെ ശ്രദ്ധയിൽപെട്ടതോടെ ലോറി അമിത വേഗത്തിൽ വടകര ഭാഗത്തേക്ക് ഓടിച്ചു പോകുകയാണ് ഉണ്ടായത്.
ഇതേ തുടർന്ന് നാദാപുരം പോലീസ് സ്റ്റേഷനിലും തുണേരി പഞ്ചായത്തിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് തുടർകഥയായതിനാൽ ഉടനടി സിസിടിവി ക്യാമറകളും തെരുവു വിളക്കും സ്ഥാപിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
യോഗത്തിൽ അഡ്വ: പി.പി.ലത അധ്യക്ഷത വഹിച്ചു. സി.കെ.അരവിന്ദാക്ഷൻ, കെ.ഹരിദാസൻ, എൻ.എം.രജീഷ്, ചങ്ങോളി പവിത്രൻ, ഇ.ടി.രജിലേഷ്, പറോള്ളത്തിൽ വിജയൻ, സുരേഷ് എന്നിവർ സംസാരിച്ചു. എം.എം.ബാലൻ സ്വാഗതം പറഞ്ഞു.
#Littering #hunting #vettummal #road #Locals #scene #vigilance #committee