പുറമേരി ഉപതിരഞ്ഞെടുപ്പിന് പ്രാദേശിക അവധി

പുറമേരി ഉപതിരഞ്ഞെടുപ്പിന് പ്രാദേശിക അവധി
Feb 22, 2025 10:35 PM | By Susmitha Surendran

നാദാപുരം: (nadapuram.truevisionnews.com)  പുറമേരി ഗ്രാമപഞ്ചായത്ത് കുഞ്ഞല്ലൂര്‍ വാർഡിലേക്ക് ഫെബ്രുവരി 24 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, മണ്ഡലത്തിന്റെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു.

കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാനപങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുവാന്‍ ബന്ധപ്പെട്ട് ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് - സമ്പൂര്‍ണ്ണ മദ്യനിരോധനം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുറമേരി ഗ്രാമപഞ്ചായത്ത് കുഞ്ഞല്ലൂര്‍ വാർഡിൽ ഫെബ്രുവരി 22 ന് വൈകീട്ട് ആറ് മണിക്ക് ശേഷവും 23, 24 തീയതികളിലും സമ്പൂര്‍ണ്ണ മദ്യനിരോധനം എര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകലക്ടര്‍ അറിയിച്ചു.

#Local #holiday #byelections #purameri

Next TV

Related Stories
പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

May 15, 2025 01:47 PM

പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 15, 2025 12:12 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
നാടിന് ഉത്സവമായി; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 15, 2025 10:22 AM

നാടിന് ഉത്സവമായി; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം...

Read More >>
മന്ത്രിസഭവാർഷിക പ്രചരണത്തിൻ്റെ ഭാഗമായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു -കെ.കെ.രമ എം.എൽ.എ

May 14, 2025 09:59 PM

മന്ത്രിസഭവാർഷിക പ്രചരണത്തിൻ്റെ ഭാഗമായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു -കെ.കെ.രമ എം.എൽ.എ

നാദാപുരത്ത് ആശ വർക്കർമാരുടെ രാപകൽ സമരയാത്ര ഉദ്ഘാടനം...

Read More >>
വൈശാഖ മഹോത്സവം; നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ പ്രവേശിച്ചു

May 14, 2025 05:17 PM

വൈശാഖ മഹോത്സവം; നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ പ്രവേശിച്ചു

നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ...

Read More >>
Top Stories

News Roundup