കുഞ്ഞല്ലൂർ വാർഡിൽ വോട്ടെടുപ്പ് പൂർത്തിയായി; വോട്ടെണ്ണൽ നാളെ മുതുവടത്തൂർ വി.വി.എൽ.പി. സ്‌കൂളിൽ

 കുഞ്ഞല്ലൂർ വാർഡിൽ വോട്ടെടുപ്പ് പൂർത്തിയായി; വോട്ടെണ്ണൽ നാളെ  മുതുവടത്തൂർ വി.വി.എൽ.പി. സ്‌കൂളിൽ
Feb 24, 2025 08:43 PM | By Jain Rosviya

പുറമേരി: വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ എൽ എഡിഎഫ്, അട്ടിമറി വിജയ പ്രതീക്ഷയുമായി യുഡിഎഫ്, തന്ത്രം പയറ്റി ബിജെപിയും.

പുറമേരി ഗ്രാമ പഞ്ചായത്ത് കുഞ്ഞല്ലൂർ വാർഡിൽ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത പോളിംങാണ് രേഖപ്പെടുത്തിയത്.

മുതുവടത്തൂർ എം.യു.പി. സ്‌കൂളിലെ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന വിജയൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് കുഞ്ഞല്ലൂർ വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ വിവേക് കൊടുങ്ങാം പുറത്ത്, യുഡിഎഫ് സ്ഥാനാർത്ഥിയായി പുതിയോട്ടിൽ അജയനും ബിജെപി സ്ഥാനാർത്ഥിയായി മിഥുനുമാണ് മത്സരിക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന വിജയൻ മാസ്റ്റർ 185 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വാർഡിൽ വിജയിച്ചത്. വാർഡിൽ ആകെ 1523 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 693 പുരുഷന്മാരും 830 സ്ത്രീകളുമാണ്. വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് മുതുവടത്തൂർ വി.വി.എൽ.പി. സ്‌കൂളിൽ വച്ച് നടക്കും.

#Voting #completed #Kunjallur #Ward #Voting #counted #tomorrow #Muthuvadthur #VVLP #school

Next TV

Related Stories
പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

May 15, 2025 01:47 PM

പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 15, 2025 12:12 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
നാടിന് ഉത്സവമായി; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 15, 2025 10:22 AM

നാടിന് ഉത്സവമായി; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം...

Read More >>
മന്ത്രിസഭവാർഷിക പ്രചരണത്തിൻ്റെ ഭാഗമായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു -കെ.കെ.രമ എം.എൽ.എ

May 14, 2025 09:59 PM

മന്ത്രിസഭവാർഷിക പ്രചരണത്തിൻ്റെ ഭാഗമായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു -കെ.കെ.രമ എം.എൽ.എ

നാദാപുരത്ത് ആശ വർക്കർമാരുടെ രാപകൽ സമരയാത്ര ഉദ്ഘാടനം...

Read More >>
വൈശാഖ മഹോത്സവം; നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ പ്രവേശിച്ചു

May 14, 2025 05:17 PM

വൈശാഖ മഹോത്സവം; നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ പ്രവേശിച്ചു

നെയ്യമൃത് വ്രതക്കാർ തേറട്ടോളി മഠത്തിൽ...

Read More >>
Top Stories

News Roundup