എടച്ചേരി: സി പി ഐ ഇരുപത്തിഅഞ്ചാം പാർട്ടി കോൺഗ്രസ്സിൻ്റെ മുന്നോടിയായുള്ള നാദാപുരം മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 26, 27 തീയ്യതികളിൽ എടച്ചേരിയിൽ നടക്കും.

26ന് പതാക, കൊടിമര,ബാനർ ജാഥകളുടെ സംഗമവും സി പി ഐ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനവും 27 ന് പ്രതിനിധി സമ്മേളനവും നടക്കും.
മണ്ഡലം സമ്മേളനം വിജയിപ്പിക്കുന്നതിന് എടച്ചേരിയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
സി സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി എം ടി ബാലൻ, ജില്ലാ എക്സി: അംഗം രജീന്ദ്രൻ കപ്പള്ളി, ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി, ലോക്കൽ സെക്രട്ടറി ശ്രീധരൻ വാച്ചാൽ, ടി സുഗതൻ, വി പി ശശിധരൻ, ഷീമ വള്ളിൽ, കെ പി സുരേന്ദ്രൻ പ്രസംഗിച്ചു.
ഭാരവാഹികൾ: സി സുരേന്ദ്രൻ മാസ്റ്റർ [ചെയർമാൻ], സി കെ ബാലൻ, ഷീമ വള്ളിൽ, ഐ വി ലീല [വൈസ് ചെയർമാൻ] ശ്രീധരൻ വാച്ചാൽ [ജന: കൺവീനർ] ഇ രാജൻ, വിമൽ കുമാർ കണ്ണങ്കൈ, കളത്തിൽ സുരേന്ദ്രൻ മാസ്റ്റർ [കൺവീനർ] കെ പി സുരേന്ദ്രൻ [ട്രഷറർ]
#CPI #Nadapuram #Mandal #Conference #Welcome #Party #Formed #Edacherry