---
title: "പുറമേരിയിലെ സ്വർണ്ണ കവർച്ച; മോഷണത്തിന് പിന്നിൽ കുടുംബത്തെ അടുത്തറിയാവുന്നവരെന്ന് സംശയം, അന്വേഷണം ഊർജിതം "
english_title: "Gold theft purameri Suspected family acquaintances behind theft investigation intensifies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/294171/gold-theft-purameri-suspected-family-acquaintances-behind-theft-investigation-intensifies"
published_at: "2025-06-04T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ff6a578aa8_WhatsApp_Image_2025-06-04_at_1.02.22_PM.jpeg"
keywords: []
---

# പുറമേരിയിലെ സ്വർണ്ണ കവർച്ച; മോഷണത്തിന് പിന്നിൽ കുടുംബത്തെ അടുത്തറിയാവുന്നവരെന്ന് സംശയം, അന്വേഷണം ഊർജിതം 

> **Lead Summary:** പുറമേരി: പുറമേരിയിലെ വീട് താക്കോൽ ഉപയോഗിച്ച് തുറന്ന് അലമാരയിൽ നിന്നും കിടന്നുറങ്ങുന്ന വീട്ടമ്മയുടെ കാലിൽ നിന്നും 18 പവൻ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . സമീപ കടകളിൽ നിന്നും വീടുകളിൽ നിന്നും പെട്രോൾ പമ്പിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കാൻ തുടങ്ങി.

## Article Content

പുറമേരി: പുറമേരിയിലെ വീട് താക്കോൽ ഉപയോഗിച്ച് തുറന്ന് അലമാരയിൽ നിന്നും കിടന്നുറങ്ങുന്ന വീട്ടമ്മയുടെ കാലിൽ നിന്നും 18 പവൻ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . സമീപ കടകളിൽ നിന്നും വീടുകളിൽ നിന്നും പെട്രോൾ പമ്പിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കാൻ തുടങ്ങി.

പുലർച്ചെ രണ്ട് മണിക്ക് മോഷണം നടത്തിയതിൻ്റെ സൂചന ആദ്യം കണ്ട മകന്റെ മൊഴി എടുക്കാനും ഒരുങ്ങി പൊലീസ് . മോഷണത്തിന് പിന്നിൽ ഈ വീടും കുടുംബത്തെയും അടുത്തറിയാവുന്നവരെന്നാണ്‌ പൊലീസിന്റെ നിഗമനം .

ഇന്നലെ പുലർച്ചെയാണ് പുറമേരി ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിൽ വൻ കവർച്ച നടന്നത് . അതിവിദഗ്തമായാണ് കള്ളൻ മോഷണം നടത്തിയിരിക്കുന്നത് . ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞബ്ദുള്ളയുടെ ഭാര്യയുടെ രണ്ട് കാലിലെയും മൂന്നര പവൻ വരുന്ന രണ്ട് പാദസരം ഉൾപ്പെടെ മേശ വലിപ്പിൽ സൂക്ഷിച്ച 15 പവൻ സ്വർണാഭാരണങ്ങളാണ് മോഷ്ടിച്ചത് . ഏകദേശം 1260000 രൂപയുടെ വില വരും.

മുൻവശത്തെ ജനവാതിൽ കുത്തി തുറന്ന് താക്കോൽ കൈവശമാക്കിയാണ് കള്ളൻ വീടിന് അകത്ത് കടന്നത്. സി സി ടി വി യിൽ മുഖം പതിയാതിരിക്കാൻ തുണി പുതച്ചാണ് മോഷ്ടാവ് എത്തിയത്. പുറത്തുപോയിരുന്ന അബ്ദുള്ളയുടെ മകന്‍ പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്.

ഇതോടെയാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. നാദാപുരം ഇൻസ്പെക്ടർ ശ്യാം രാജിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പേരാമ്പ്ര ഡോഗ് സ്‌കോഡും , വിരൽ അടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തിയിരുന്നു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/294171/gold-theft-purameri-suspected-family-acquaintances-behind-theft-investigation-intensifies)