വാണിമേൽ: (nadapuramnews.com) വാണിമേൽ സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിൽ. ചൊക്ലിയിൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിച്ച മലപ്പുറം സ്വദേശി അബ്ദുൾ റഷീദി(34) ആണ് പിടിയിലായത്.

ചൊക്ലി പോലീസ് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ആർ.എസ്. രഞ്ജുവും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 24-ന് രാത്രി 10നും പുലർച്ചെ മൂന്നിനുമിടയിൽ പെരിങ്ങത്തൂരിടുത്ത ഒലിപ്പിൽ ഗവ. എൽപി സ്കൂൾ വാർഷികത്തിന് സൗണ്ട് സിസ്റ്റവുമായെത്തിയ വാണിമേൽ സ്വദേശിയായ നബീലിൻ്റെ സ്കൂട്ടറാണ് മോഷണം പോയത്.
സുഗന്ധ ദ്രവ്യങ്ങളും വേദന സംഹാരിയുമുൾപ്പെടെയുള്ള വിവിധ സാധനങ്ങൾ വീടുകളിൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന ജോലിയാണ് അബ്ദുൾ റഷീദ് ചെയ്തു വരുന്നത്
സുഗന്ധ ദ്രവ്യങ്ങളുടെ മറവിൽ ക്ലോറോഫോം ഉൾപ്പടെ ഉപയോഗിച്ച് സ്ത്രീകൾ മാത്രമുള്ള വീടുകളിൽ തട്ടിപ്പ് നടത്താനും ശ്രമിച്ചതായും സംശയമുണ്ട്.
കരിയാട് മേഖലയിൽ ഇയാൾ മോഷ്ടിച്ച സൈക്കിളുമായി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വിവിധ സി.സി. ടി.വി. ക്യാമറകളിലൂടെ കണ്ടെത്തി പോലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിൻ്റെ മേൽനോട്ടത്തിൽ അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു.
ഇതിനായി നാട്ടുകാരുടെ സഹായവും തേടിയിരുന്നു. ഈ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.
എസ്.ഐ. വി. വിനീത്, എ.എസ്.ഐ .മാരായ ടി.ടി. ഗിരീഷ്, കെ. അഷ്റഫ് എന്നി വരടങ്ങിയ സംഘമാണ് കിടഞ്ഞിറേഷൻ പീടികക്കടുത്ത ഇടവഴി യിൽവെച്ച് സൈക്കിളുമായി പ്രതിയെ പിടികൂടിയത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
#Suspect #arrested #stealing #scooter #Vanimel #resident