വിലങ്ങാട് : (nadapuram.truevisionnews.com) ഉരുൾപൊട്ടൽ ഉണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും ദുരിത ബാധിതരെ അവഗണിക്കുന്ന സർക്കാർ നടപടിക്കെതിരെ ബി ജെപി പ്രതിഷേധ ധർണ്ണ നടത്തി.

പുനരധിവാസ ലിസ്റ്റിൽ വ്യാപകമായ അപാകതയാണ് ഉള്ളത് എന്നും ദുരതിബാധിതരായ വനവാസി കുടുംബങ്ങളെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണന്ന് വിലങ്ങാട് ടൗണിൽ സംഘടിപ്പിച്ച ധർണ്ണയിൽ സംസാരിക്കവെ നേർത്ത് ജില്ല പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
അർഹരെ ഒഴിവാക്കുന്ന അവസ്ഥകളാണ് നിലനിൽക്കുന്നത് ഇത് അംഗീകരിക്കാൻ കഴിയില്ല ലിസ്റ്റിൽ നിന്ന് അനർഹരെ ഒഴിവാക്കി അർഹരുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
മാസങ്ങൾ കഴിഞ്ഞിട്ടും ദുരിത ഭാതിരെ സഹായിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. പുഴയിൽ നിന്ന് മാലിന്യങ്ങൾ നീക്കുന്ന പ്രവർത്തി മാത്രമാണ് നടക്കുന്നത് സർക്കാർ ദുരിതബാധിതർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് എം.സി അനിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ജെ പി സംസ്ഥാന വക്താവ് അഡ്വ: വി പി ശ്രീ പദ്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി.
മേഖല ഉപാധ്യക്ഷൻഎംപി രാജൻ, മുൻ മണ്ഡലം പ്രസിഡന്റ് സി.പി വിപിൻ ചന്ദ്രൻ, യുവമോർച്ച സംസ്ഥാന സമിതി അംഗം സിനൂബ് രാജ്, അഖിൽ നാളേംക്കണ്ടി, ശ്രീജിത്ത് പി, അഡ്വ : റോയി, മാമ്പറ്റ ബാലൻ എന്നിവർ സംസാരിച്ചു.
#Neglect #Vilangad #BJP #holds #protest #evening