നാദാപുരം: (nadapuram.truevisionnews.com) വിലങ്ങാട് പുഴയിൽ അടിഞ്ഞ് കൂടിയ കല്ലും,മണ്ണും പൂർണ്ണമായും എടുത്ത് മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കല്ലും മണ്ണും പുഴയുടെ ഇരുവശങ്ങളിലായി കൂട്ടിയിട്ടാൽ പുഴയുടെ വീതി കുറയുകയും ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യും.

ഇത് വലിയ ദുരന്തം വിലങ്ങാട് ടൗണിൽ ഉണ്ടാവും, അതിനാൽ കല്ലും മണ്ണും പുഴയിൽ നിന്ന് പൂർണ്ണമായും എടുത്ത് മാറ്റണം. കോടികൾ ചിലവഴിച്ച് വെറും പ്രഹസനം മാത്രമാണ് ഇവിടെ നടക്കുന്നത് ഇത് അനുവദിക്കാൻ പറ്റില്ല, അല്ലാത്ത പക്ഷം ശക്തമായ സമരത്തിന് വിലങ്ങാട് പുഴ സന്ദർശിച്ച ബിജെപി നേതാക്കൾ പറഞ്ഞു.
ബിജെപി മേഖല ഉപാദ്ധ്യക്ഷൻ എംപി രാജൻ, ബിജെപി നരിപ്പറ്റ മണ്ഡലം പ്രസിഡൻറ്,എംസി അനീഷ് ,അഭിലാഷ് പി കെ ,അഡ്വ: ജോയ് ജെയിൻ, ജയൻ കെ. സി രജ്ജിത്ത്, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
#stones #soil #accumulated #Vilangad #river #completely #removed #BJP