എടച്ചേരി :ഭവന നിർമാണ മേഖലയ്ക്കും ഉല്പാദന മേഖലയ്ക്കും ഊന്നൽ നൽകി എടച്ചേരി പഞ്ചായത്തിൻറെ 2025-26 വർഷത്തെ ബജറ്റ് അംഗീകരിച്ചു. 40,92,75,594 രൂപ വരവും 40,33,29,770 രൂപ ചെലവും 59,45,824 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്‌റ് എം രാജൻ അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അധ്യക്ഷയായി. ഭവന നിർമാണ മേഖലയ്ക്കായി 4,29,12,000 രൂപയും ഉല്പാദന മേഖലയ്ക്ക് 1,56,78,000 രൂപയും വകയിരുത്തി. ദാരിദ്ര്യ ലഘൂകരണത്തിന് 15,45,18,400 രൂപയും വകയിരുത്തി. ആരോഗ്യ-ശുചിത്വ മേഖയ്ക്കായി 65,59,700 രൂപ വകയിരുത്തി.
പഞ്ചായത്ത് റോഡുകളുടെ പരിപാലനത്തിന് 2,81,00,000 രൂപയും ബജറ്റിൽ ഇടം പിടിച്ചു. പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമാണത്തിന് 2,54,74,000 രൂപയും വകയിരുത്തി. സ്ഥിരം സമിതി അധ്യക്ഷരായ ഷീമ വള്ളിൽ, രാജൻ കൊയിലോത്ത്, എൻ നിഷ, സെക്രട്ടറി പി.വി നിഷ എന്നിവർ സംസാരിച്ചു.
#Edachery #Panchayath #budget #emphasizes #housing #construction #manufacturing #sector