നാദാപുരം : ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ മയ്യഴി പുഴയിലെ തെരുവംപറമ്പ് പുഴയോരത്തെ നിയമവിരുദ്ധമായി പുഴ മണ്ണിട്ട് നികത്തിയ സംഭവുമായി ബന്ധപ്പെട്ട് വടകര ഭൂരേഖ വിഭാഗം തഹസിൽദാറുടെ റിപ്പോർട്ട് കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതും ദുരൂഹത നിറഞ്ഞതുമാണെന്ന് കെഎസ്കെടിയു നാദാപുരം ഏരിയ കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.

പുഴയോരം പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഒത്താശയോടെ കയ്യേറിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ കെഎസ്കെടിയു ,ഡിവൈഎഫ്ഐയും സമര രംഗത്ത് വരികയും ഇറിഗേഷൻ വിഭാഗവും ആർഡിഒ ഉൾപെടെയുള്ളവർ ഇടപെടുകയും ചെയ്തിരുന്നു.
പുഴയിലെ മണൽ ജെസിബി ഉപയോഗിച്ച് കോരിയെടുത്ത് വലിയ മൺകൂനകളായി നിർത്തിയത് ഇപ്പോഴും കണാൻ കഴിയും.പുഴയുടെ കുറുകെ നിർമ്മിച്ച പാലത്തിൻ്റെ വീതിയാണ് പുഴയുടെ വീതിയെന്നും അതു പ്രകാരം പുഴയുടെ കുറച്ച് ഭാഗം കരയാക്കി മാറ്റുന്നതിൽ തെറ്റില്ലന്ന വിചിത്ര വാദമാണ് പഞ്ചായത്ത് പ്രസിഡൻ്റ് പത്രസമ്മേളനം നടത്തി പറഞ്ഞത്.
പകൽ പോലെ വ്യക്തമായ കയ്യേറ്റത്തെ ന്യായീകരിച്ചാണ് വടകര ഭൂരേഖ തഹസിൽദാർ വർഗ്ഗീസ് കുര്യക്കോസിൻ്റെ റിപ്പോർട്ട് വന്നിരിക്കുന്നത്. ആരോപണ വിധേയനായ നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റിനെയും ഭരണ സമിതിയേയും സംരക്ഷിക്കാനുള്ള പഴുതുകൾ കണ്ടെത്താനുള്ള വ്യഗ്രത റിപ്പോർട്ടിൽ കാണാൻ കഴിയും.
പുറമ്പോക്കിൻ്റെ തെക്ക് ഭാഗം മാധവി എന്നവരുടെ പേരിലുള്ളവരുടെ സ്വകാര്യ ഭൂമിയാണെന്ന് റിപ്പോർട്ടിൽ ഉണ്ട്. പുറമ്പോക്ക് ഭൂമിയുടെ സ്ഥലത്തിൽ കരഭൂമിയുടെ വടക്ക് ഭാഗത്ത് മൂന്ന് മീറ്റർ വീതിയിലും 106 മീറ്റർ നീളത്തിലും പുഴയുടെ ഭാഗം മണ്ണിട്ടതായി റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ട്.
തുടർന്ന് അടുത്ത വാചകത്തിൽ സർവ്വേയുടെ കണ്ടത്തൽ പുറമ്പോക്ക് ഭൂമിയോ വെള്ളമൊഴുകുന്ന ഭൂമിയോ നികത്തിയില്ലെന്ന പരസ്പര വിരുദ്ധമായ പ്രസ്ഥാവനയാണ്.
ഉത്തവാദപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ഔദ്യോഗിക റിപ്പോർട്ടിൽ ഈ വൈരുദ്ധം എഴുതി ചേർത്ത് ആരെയോ സഹായിക്കാനാണെന്ന് വ്യക്തമാണ്. ഇത് സംമ്പന്ധിച്ച് അന്വേഷിച്ച സമരസമിതി നേതാക്കളോട് സമചിത്തതയോടെ സംസാരിക്കാൻ തയ്യാറാക്കാത്തതും ദുരൂഹതകൾ ഉയർത്തുന്നു.
കളിസ്ഥലത്തിൻ്റെയും കിണർ നിർമ്മാണത്തിൻ്റെയും പേരിൽ ജനങ്ങളെ തെറ്റിധരിപ്പിച്ച് കയ്യേറ്റത്തിന് പൊതു സമ്മതി നേടാനുള്ള പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ശ്രമം വിലപ്പോവില്ല .പഞ്ചായത്ത് ചെയ്തതും ചെയ്ത് കൊണ്ടിരിക്കുന്നതുമായ നിയമനിഷേധത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ അതിൽ നിന്നും പിൻമാറണം.
നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും നാദാപുരം പഞ്ചായത്ത് പിൻമാറണം. അല്ലാത്തപക്ഷം സമാന ചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് കെഎസ്കെടിയു നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വം നല്കുമെന്ന് ഏരിയ സെക്രട്ടറി കെ കെ ദിനേശൻ പ്രസ്ഥാവനയിൽ പറഞ്ഞു.
#Encroachment #Mayyazhippuzha #Vadakara #land #registry #tehsildar #report #mysterious #KSKTU