നാദാപുരം:(nadapuram.truevisionnews.com) മയ്യഴി പുഴ കയ്യേറ്റം സംബന്ധിച്ച് വാർത്ത നൽകിയതിനെതിരെ വാട്സപ്പിൽ ഭീഷണി മുഴക്കിയ സംഭവത്തിൽ നാദാപുരം ജർണലിസ്റ്റ് യൂനിയൻ പ്രതിഷേധിച്ചു. നാദാപുരത്തെ കേരളകൗമുദി റിപ്പോർട്ടർ വി.പി രാധാകൃഷ്ണൻ, ജന്മഭൂമി റിപ്പോർട്ടർ സജീവൻ വളയം എന്നിവരെ മയ്യഴി പുഴ സംരക്ഷണ സമിതി എന്ന വാട്സപ് ഗ്രൂപ്പിൽ ഗ്രൂപ്പ് അഡ്മിനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമായ ഈന്തുള്ളതിൽ ഹാരിസാണ് അധികകാലം വാഴില്ല എന്ന ഭീഷണി മുഴക്കിയത്.

ഇതു സംബന്ധിച്ച് നാദാപുരം ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. വാർത്ത നൽകിയതിൻ്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും നാദാപുരം ജർണലിസ്റ്റ് യൂനിയൻ പ്രസിഡണ്ട് സി. രാഗേഷ്,സെക്രട്ടറി വത്സരാജ് മണലാട്ട് എന്നിവർ ആവശ്യപ്പെട്ടു.
#Journalists #union #protests #death #threats #against #journalists