നാദാപുരം: (nadapuram.truevisionnews.com) ലഹരിക്കെതിരെ ജനകീയ പോരാട്ടത്തിന്സമൂഹം ഒറ്റ മനസ്സാകണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ലഹരിക്കെതിരെ നാദാപുരത്തിൻ്റെ കരുതൽ എന്ന സന്ദേശവുമായി ദുബായ് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക വിപത്തായ ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടത്തിന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ഒരുമിച്ചുള്ള ചെറുത്തു നില്പുണ്ടാവണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. സ്വാഗത സംഘം ചെയർമാൻ കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സാലി പുതുശേരി സ്വാഗതം പറഞ്ഞു.
ഷാഫി പറമ്പിൽ എം പി മുഖ്യാതിഥിയായി. ഇ കെ വിജയൻ എം എൽ എ, നാരായണൻ നമ്പൂതിരി എന്നിവർ സ്നേഹ സന്ദേശം നൽകി. റൂറൽ പൊലീസ് സൂപ്രണ്ട് കെ ആർ ബിജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, ദേശീയ അസി. സെക്രട്ടറി സി കെ സുബൈർ, വേൾഡ് കെ എം സി സി വൈസ് പ്രസിഡന്റ് സി വി എം വാണിമേൽ, സാമൂഹ്യ പ്രവർത്തക ടീച്ചർ ജയരാമ ചന്ദ്ര കുറുപ്പ്, ജില്ലാ ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി, വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, സെക്രട്ടറിമാരായ സി പി എ അസീസ്, കെ കെ നവാസ്, യൂത്ത് കോണ്ഗ്രസ് നേതാവ് റിജിൽ മാക്കുറ്റി, മണ്ഡലം ലീഗ് ഭാരവാഹി കളായ മുഹമ്മദ് ബംഗ്ലത്ത്,
എൻ കെ മൂസ, ടി കെ ഖാലിദ്, വി പി കുഞ്ഞബ്ദുള്ള, എം പി ജാഫർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ വി വി മുഹമ്മദലി, പി സുരയ്യ, നസീമ കൊട്ടാരം, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്, സി പി എം നേതാവ് കെ പി കുമാരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, യൂത്ത് ലീഗ് നേതാക്കളായ ഹാരിസ് കൊത്തികുടി, കെ എം ഹംസ, ഇ ഹാരിസ്, എം എസ് എഫ് ഭാരവാഹികളായ മുഹമ്മദ് പേരോട്, മുഹ്സിൻ വളപ്പിൽ, റാഷിക് ചങ്ങരംകുളം, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ ഹമീദ് വലിയാണ്ടി, നിസാർ ഏടത്തിൽ, അഹമ്മദ് കുറുവയിൽ, നാദാപുരം ഡി വൈ എസ് പി എൻ പി ചന്ദ്രൻ, അഷ്‌റഫ് അത്തോളി തുടങ്ങിയവർ സംസാരിച്ചു.
ട്രഷറർ ടി കെ അബ്ബാസ് നന്ദി പറഞ്ഞു. കെ എം സി സി കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ കുളത്തിൽ ഹാഷിം തങ്ങൾ, റിയാസ് ലൂളി, സുഫൈദ് ഇരിങ്ങണ്ണൂർ, സി പി അഷ്‌റഫ്, മുഹമ്മദ് എടച്ചേരി, റഫീഖ് കോമത്ത് എന്നിവർ നേതൃത്വം നൽകി.
#Society #should #unite #people #fight #against #drug #addiction #PanakkadSyedHamidaliShihabThangal