നാദാപുരം : ഖനന മാഫിയ വീണ്ടും രംഗത്ത്. വണിമേലിൽ പ്രതിരോധം തീർത്ത് സിപിഐഎം. വാണിമേൽ മലയോരത്ത് കരിങ്കൽ ഖനനം നടത്താൻ ഒരുക്കങ്ങളൊടെ ഖനന മാഫിയ ഒരിക്കൽ കൂടി ശ്രമം ആരംഭിച്ചു. അനുവദിക്കില്ലെന്ന ഉറച്ച തീരുമാനമെടുത്ത നാട്ടുകാർക്ക് നേതൃത്വമായി സിപിഐഎം പ്രവർത്തകരും.

ഒരു കല്ല് പോലും ചിറ്റാരി മല ഇറങ്ങില്ല, ഖനന മാഫിയക്കെതിരെ പോർമുഖം തുറന്ന് സി പി ഐ എം ൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ബഹുജന കൺവൻഷൻ നടന്നു. നാദാപുരം ഏരിയ സെക്രട്ടരി എ മോഹൻദാസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ടി. പ്രദീപ് കുമാർ, എൻപി വാസു, വിനീഷ്, ബൈജു തുടങ്ങിയവർ സംസാരിച്ചു.
#CPI(M) #holds #mass #convention #Vanimel #confront #mining #mafia