നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി നാദാപുരം ഉപ കേന്ദ്രത്തിൽ പെരുന്നാൾ വിഷു ആഘോഷങ്ങൾ വിപുലമായി നടത്തും. 'മൈലാഞ്ചിക്കൊന്ന' എന്ന പേരിൽ ഏപ്രിൽ 2, 13 തീയതികളിൽ ആണ് വ്യത്യസ്ത പരിപാടികൾ നടക്കുന്നത്.

രണ്ടാം തീയതി വൈകിട്ട് നാലരക്ക് സാംസ്കാരിക സായാഹ്നവും തുടർന്ന് ഇശലിമ്പം സംഗീത വിരുന്നും നടക്കും. 13ന് നാടൻപാട്ടും സംഗീത ശിൽപ്പവും അരങ്ങേറും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
സി എച്ച് മോഹനൻ, ഏരത്ത് ഇഖ്ബാൽ, സി എച്ച് ബാലകൃഷ്ണൻ, കെ ജി അസീസ്, കെ വി നാസർ, എ കെ ഹരിദാസൻ, ഹാരിസ് മാത്തോട്ടത്തിൽ, ടി ബാബു, വി കെ സലിം, പി പി കുഞ്ഞബ്ദുല്ല, എസ് എം അഷ്‌റഫ്, വാഴയിൽ അഷ്റഫ് ഹാജി, വിനോദൻ തുടങ്ങിയവർ സംസാരിച്ചു. വി സി ഇഖ്ബാൽ ചെയർമാനും സി എച്ച് മോഹനൻ കൺവീനറുമായി സ്വാഗത സംഘത്തിന് രൂപം നൽകി.
#Maylanchikonna #Nadapuram #Vaidyar #Academy #prepares #festivel #Vishu #celebrations