എടച്ചേരി:നരിക്കുന്ന് യുപി സ്‌കൂളിൻ്റെ 105 വാർഷികത്തോടനുബന്ധിച്ച് ഗുരുവന്ദനവും ഇഫ്‌താർ മീറ്റും ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പും സംഘടിപ്പിച്ചു. മനോജ് നാച്ചുറൽ അധ്യക്ഷത വഹിച്ചു ഗുരുവന്ദനം എടച്ചേരി എസ്. ഐ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഇതോടനു ബന്ധിച്ച് ഏഴാം ക്ലാസ് കട്ടികളുടെ യാത്രയയപ്പും നടന്നു.പഞ്ചായത്ത് തല പഠനോത്സവം നരിക്കുന്ന് യു പി സ്കൂൾ വച്ച് നടന്നു. വാർഡ് മെമ്പർ ടി.കെ മോട്ടി ഉദ്ഘാടനം ചെയ്‌തു.
സജീവൻ ബിപിസി മുഖ്യാതിഥിയായി. ഹെഡ് മാസ്റ്റർ സത്യൻ പാറോൽ ഇല്യാസ്, വിജിഷ എസ് ആർ ജി കൺവീനർ ബിനിത എന്നിവർ സംസാരിച്ചു
#Iftar #meet #Guruvandanam #farewell #ceremony #Narikunnu #UP #School #remarkable