എടച്ചേരി: പുതിയങ്ങാടി മഹല്ല് പ്രവാസി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അവരുടെ അധ്യാപകരെയും അനുമോദിച്ചു.5, 7 ക്ലാസുകളിലെ പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ 13 വിദ്യാർഥികളെയാണ് മൊമെൻ്റോ നൽകി അനുമോദിച്ചത്.

അധ്യാപകരായ നിസാർ മൗലവി എം.പി.സുബൈർ മൗലവി എന്നിവർക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു.മഹല്ല് ഖത്തീബ് ബാവ ജീറാനി ഉദ്‌ഘാടനം ചെയ്തു.
പ്രസിഡൻ്‌റ് എ.കെ.ഹംസ ഹാജി അധ്യക്ഷനായി. കൊളക്കോട്ട് ബഷീർ, ഹാരിസ് റഹ്മാനി തിനൂർ,നാസർ എടച്ചേരി, ജലീൽ തുണ്ടിയിൽ, കെ.മൊയ്തു, എം.പി അബ്ദുൽ ജബ്ബാർ മൗലവി, ശരീഫ് യമാനി സംസാരിച്ചു.
#Samastha #congratulates #top #plus #winners #public #examination