നാദാപുരം: (nadapuram.truevisionnews.com) ദീർഘനാളായി പുറമേരി പഞ്ചായത്ത് പ്രദേശവാസികൾ കാത്തിരുന്ന ഇൻഡോർ സ്റ്റേഡിയം നിർമ്മാണം ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ. പ്രവർത്തിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു.

പുറമേരി ഇൻഡോർ സ്റ്റേഡിയത്തിന്റെ മൾട്ടി പർപ്പസ് ഇൻഡോർ കോർട്ട്, ഗ്രൗണ്ട് വികസന പ്രവർത്തി, ബോർവെൽ , റീറ്റെയിനിംഗ് വാൾ, ഇൻഡോർകോട്ടിന്റെ ഫ്ലഡ് ലൈറ്റിങ്, അനുബന്ധ ഇലക്ട്രിക്കൽ പ്രവർത്തികൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള പദ്ധതിക്കാണ് സാങ്കേതിക അനുമതി ലഭിച്ചത്.
രണ്ട് കോടി രൂപയാണ് 2024-25 ബജറ്റിൽ ഈ പ്രവർത്തിക്കായി കായിക വകുപ്പ് അനുവദിച്ചത്. പ്രവർത്തി എത്രയും വേഗം ആരംഭിക്കുമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചിരുന്നു.
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.
#Tender #construction #indoor #stadium #purameri #floated #cost #fund