വാണിമേൽ: (nadapuram.truevisionnews.com) അബദ്ധത്തിൽ കിണറ്റിൽ അകപ്പെട്ട പോത്തിനെ രക്ഷപ്പെടുത്തി നാദാപുരം അഗ്നിരക്ഷാ സേന.

ഇന്ന് രാവിലെ 11 മണിയോടെയാണ് നിടുംപറമ്പ് ചീള്പറമ്പിൽ അശോകന്റെ ഉടമസ്ഥതയിലുള്ള പോത്ത് അബദ്ധത്തിൽ പറമ്പിലുള്ള കിണറ്റിൽ വീണത്. തുടർന്ന് നാദാപുരം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
നാദാപുരം അസി: സ്റ്റേഷൻ ഓഫീസർ ശ്രീ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്ക്യൂ ഓഫീസരായ ശികിലേഷ്, എന്നിവർ റോപ്പ്, കൗ ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ പുറത്തെത്തിച്ചു.
രക്ഷപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ സജി ചാക്കോ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ ലതീഷ്. എൻ,ഷിഗിൻ ചന്ദ്രൻ പ്രബീഷ്, സുജിത്. വി എന്നിവർ പങ്കാളികളായി.
#Nadapuram #Fire #Rescue #Department #rescues #buffalo #trapped #well