വിലങ്ങാട്: (nadapuram.truevisionnews.com) വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.

വാണിമേൽ പഞ്ചായത്തിലെ 9,10,11 വാർഡുകളിലെ കെട്ടിട നിർമാണ വിലക്ക് പിൻവലിക്കുക, എൻ ഐ ടി യുടെ സർവ്വേ റിപ്പോർട്ട് പുറത്തു വിടുക, ദുരന്ത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ ഉടനെ വിതരണം ചെയ്യുക, വിലങ്ങാട്ടെ ജനങ്ങളുടെ ആശങ്ക അകറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രദേശത്തെ ദുരന്ത ബാധിതരെ പങ്കെടുപ്പിച്ച് വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
സർക്കാരിന്റെ നിഷ്‌ക്രിയത്തത്തിനെതിരെ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി അഡ്വ പ്രമോദ് കക്കട്ടിൽ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എൻ കെ മുത്തലീബ് അധ്യക്ഷത വഹിച്ചു. പി എ ആന്റണി, ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, പി ബാലകൃഷ്ണൻ, ശശി പി എസ്, തോമസ് മാത്യു,സാബു ജോസഫ്,മോളി ജോണി, രവീന്ദ്രൻ വയലിൽ, കെ പി അബ്ദുള്ള, ബോബി തോക്കനാട്ട് തുടങ്ങിയവർ സംസാരിച്ചു.
മാർച്ചിന് ജോൺസൻ ഓലിക്കൽ, സിജിൽ തോമസ്, ബോബി ലൂക്കോസ്, ഔസെപ്പച്ചൻ മണിമല,ഡോമിനിക് കുഴിപ്പള്ളി, മാർട്ടിൻ ടോംസ്, എ പി കുമാരൻ, കെ ശിവൻകുട്ടി നേതൃത്വം നൽകി.
#Congress #marches #village #office #allay #people #concerns