---
title: "പഹൽഗാം; ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി നാട്, മരണപ്പെട്ടവർക്ക് പ്രണവത്തിന്റെ അനുശോചനം"
english_title: "#Pahalgam #anti #terrorism #pledge #condoles #Pranavam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/285667/pahalgam-anti-terrorism-pledge-condoles-pranavam"
published_at: "2025-04-24T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680a5a5c61a10_pranavam.jpg"
keywords: []
---

# പഹൽഗാം; ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി നാട്, മരണപ്പെട്ടവർക്ക് പ്രണവത്തിന്റെ അനുശോചനം

> **Lead Summary:** **വളയം : **ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് പ്രണവം ക്ലബ്ബ്‌ അച്ചം വീട് അനുസ്മരണജ്വാല സംഘടിപ്പിച്ചു.

## Article Content

**വളയം : **ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് പ്രണവം ക്ലബ്ബ്‌ അച്ചം വീട് അനുസ്മരണജ്വാല സംഘടിപ്പിച്ചു.

റിട്ടയേർഡ് മേജർ പ്രദീപൻ, വിമുക്ത സൈനികരായ വി പി അശോകൻ, വി പി തേജസ്‌ , കൂടാതെ പി സി ഷാജി, ഏ പി നിധിൻ കൃഷ്ണ, പി സി ലക്ഷ്മി , സി ബാബു എന്നിവർ സംസാരിച്ചു. കെ പി സജീഷ് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/285667/pahalgam-anti-terrorism-pledge-condoles-pranavam)