Featured

എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് നേരെ അക്രമം

News |
Apr 25, 2025 12:14 AM

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) മുസ്ലിം യൂത്ത് ലീഗ് എടച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സയീദ് തോട്ടോളിക്ക് നേരെ അക്രമം.

മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങണ്ണൂർ തോട്ടോളിയിൽ സയീദിന്റെ നേതൃത്വത്തിൽ പ്രചരണ പോസ്റ്റർ പതിച്ചത് ഡി വൈ എഫ് ഐ പ്രവർത്തകനായ രമിത്തിന്റെ നേതൃത്വത്തിൽ പറിച്ചു കീറുകയും ശേഷം പോസ്റ്റർ പതിച്ചത് സയീദാണെന്ന് ആക്രോശിച്ച് പത്തംഗ സംഘം വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണി മുഴക്കി മാരകായുധങ്ങളുമായി മർദിക്കുകയായിരുന്നു എന്നാണ് പരാതി.

നേരത്തെയും യൂത്ത് ലീഗിന്റെ കൊടി പട്ടാപ്പകൽ കീറി നശിപ്പിച്ച സംഘം തന്നെയാണ് ഈ അക്രമത്തിനും നേതൃത്വം നൽകിയതെന്ന് നേതാക്കൾ പറഞ്ഞു.

തലക്ക് പരിക്കേറ്റ സയീദിനെ നാദാപുരം ഗവ.ആശുപത്രിയിൽ നിന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

#Violence #against #Edachery #Panchayath #Youth #League #General #Secretary

Next TV

Top Stories










News Roundup






Entertainment News