വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് പുഴയിൽ ഇനി തെളിനീർ ഒഴുകും. ഉരുൾപൊട്ടലിൽ പുഴയിൽ അടിഞ്ഞൂകൂടിയ കല്ലും മണ്ണും മരങ്ങളും നീക്കി പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് സംസ്ഥാന സർക്കാർ രണ്ടരക്കോടി രൂപയുടെ നവീകരണ പ്രവർത്തിയാണ് നടപ്പിലാക്കുന്നത്. രണ്ട് കോടിയുടെ പ്രവർത്തി മേജർ ഇറിഗേഷൻ വകുപ്പും 46 ലക്ഷം രൂപയുടെ പ്രവർത്തി മൈനർ ഇറിഗേഷൻ വകുപ്പുമാണ് നടപ്പാക്കുന്നത്.

മഞ്ഞച്ചീളി മുതൽ ഉരുട്ടിപ്പാലം വരെ ഏഴ് റീച്ചായി തിരിച്ചാണ് കരാർ നൽകിയത്. പ്രവർത്തി അവസാന ഘട്ടത്തിലാണ് മഞ്ഞച്ചീളി മുതൽ വലിയ പാനോം വരെയും ഉരുട്ടി മുതൽ കേളോത്ത് പാലം വരെയും പുഴ നവീകരണത്തിന് സർക്കാർ പദ്ധതി തയ്യാറാക്കിയതായി കോഴിക്കോട്ട് നടന്ന അവലോകന യോഗത്തിൽ മന്ത്രി രാജൻ അറിയിച്ചിരുന്നു ഇത് നടപ്പാക്കാനുള്ള നടപടി നടന്നുവരികയാണ്.
fund for renovation work Vilangad river