---
title: " 'പെൻഗ്വിനുകളുടെ വൻകരയിൽ'; ബാലസാഹിത്യ പുരസ്‌കാരം വാണിമേല്‍ സ്വദേശിക്ക്"
english_title: "Vanimel native wins children literature award"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297094/vanimel-native-wins-children-literature-award"
published_at: "2025-06-19T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853a95eb5348_sreejith.jpg"
keywords: []
---

#  'പെൻഗ്വിനുകളുടെ വൻകരയിൽ'; ബാലസാഹിത്യ പുരസ്‌കാരം വാണിമേല്‍ സ്വദേശിക്ക്

> **Lead Summary:** **നാദാപുരം: **കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം വാണിമേല്‍ സ്വദേശിയായ ശ്രീജിത്ത് മൂത്തേടത്തിന്. യുവപുരസ്‌കാരത്തിന് അഖില്‍ പി. ധര്‍മ്മജനും മലയാളത്തില്‍ നിന്ന് അര്‍ഹനായിട്ടുണ്ട്. ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. അഖില്‍ പി. ധര്‍മ്മജന്റെ റാം C/O ആനന്ദി നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

## Article Content

**നാദാപുരം: **കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം വാണിമേല്‍ സ്വദേശിയായ ശ്രീജിത്ത് മൂത്തേടത്തിന്. യുവപുരസ്‌കാരത്തിന് അഖില്‍ പി. ധര്‍മ്മജനും മലയാളത്തില്‍ നിന്ന് അര്‍ഹനായിട്ടുണ്ട്. ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. അഖില്‍ പി. ധര്‍മ്മജന്റെ റാം C/O ആനന്ദി നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് തൃശ്ശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്. തപസ്യ കലാസാഹിത്യ വേദി സംസ്ഥാനസമിതിയംഗവും തൃശൂര്‍ ജില്ലാ മുന്‍ അദ്ധ്യക്ഷനുമാണ്.

കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പെന്‍ഗ്വിനുകളുടെ വന്‍കരയുടെ പ്രസാധകര്‍. ചൊവ്വയിൽനിന്ന് വരുന്ന സാനിയ എന്ന പെൺകുട്ടിയുടെ സഹായത്തോടെ മൂന്ന് കുട്ടികൾ അന്റാർട്ടിക്കയിലേക്ക് ബലൂൺയാത്ര നടത്തുന്നതാണ്, ശ്രീജിത്ത് മൂത്തേടത്തിന്റെ 'പെൻഗ്വിനുകളുടെ വൻകരയിൽ' എന്ന പുസ്തകം.

ഓരോ ഭൂഖണ്ഡങ്ങളിലൂടെയുള്ള യാത്രകളിൽ അവിടത്തെ കാലാവസ്ഥ, സസ്യജീവജാലങ്ങളുടെ പ്രത്യേകതകൾ, പരിസ്ഥിതിമാറ്റങ്ങൾ അവർ എങ്ങനെ അതിജീവിക്കുന്നു എന്നെല്ലാം പറയുന്നു.

കുട്ടികളെ ശാസ്ത്രലോകത്തേക്ക് കൊണ്ടുവരാനുള്ള ഊർജം നൽകുന്നതാണ് പുരസ്സാരമെന്ന് ശ്രീജിത്ത് പറ ഞ്ഞു. കുട്ടികളെക്കൊണ്ട് ചി ത്രം വരപ്പിച്ച്, സ്വന്തമായി വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി സ്കൂളിൽ ചിത്രപ്രദർശനം നടത്താറുണ്ട്.

കേശവന്‍ വെള്ളിക്കുളങ്ങര സ്മാരക ബാലസാഹിത്യ പുരസ്‌കാരത്തിനും അമ്പലക്കര സി. രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം സരോവരം ബുക്‌സ് ഏര്‍പ്പെടുത്തിയ ബാല സാഹിത്യ പുരസ്‌കാരത്തിനും പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ അര്‍ഹമായിട്ടുണ്ട്.

2011-ൽ പ്രസി ദ്ധീകരിച്ച 'ജാലകങ്ങൾ' എന്ന കഥാസമാഹാരമാണ് ശ്രീജിത്തിന്റെ ആദ്യപുസ്തകം. പാലറ്റ്, നയന്‍മൊനി, നിണവഴിയിലെ നിഴലുകള്‍, ആഫ്രിക്കന്‍ തുമ്പികള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. നോവല്‍, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ : ദീപ്തി. മക്കള്‍: ഘനശ്യാം.

ഭാര്യ : ദീപ്തി. മക്കള്‍: ഘനശ്യാം.

അന്‍പതിനായിരം രൂപയും ചെമ്പ് ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ ഭാഷകളിലായി 24 പേര്‍ ബാലസാഹിത്യ പുരസ്‌കാരത്തിനും 23 പേര്‍ യുവസാഹിത്യ പുരസ്‌കാരത്തിനും അര്‍ഹരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297094/vanimel-native-wins-children-literature-award)