തോടന്നൂര്‍: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തോടന്നൂര്‍ ബ്ലോക്കില്‍ ദേശീയ മത്സ്യകര്‍ഷക ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം ശ്രീലത അധ്യക്ഷത വഹിച്ചു.
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ്, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ്, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശാന്ത വള്ളില്‍, പി ശ്രീജ, നാഷിദ ടീച്ചര്‍, ഫിഷറീസ് ഓഫീസര്‍ ടി അനുരാഗ്, അപര്‍ണ, സുധിന മനോജ് എന്നിവര്‍ സംസാരിച്ചു. മത്സ്യകര്‍ഷകരായ അബ്ദുല്‍ മനാഫ്, മുംതാസ്, സുജിത്ത്, പദ്‌മേഷ് എന്നിവരെ ആദരിച്ചു.
Fishermen's Day celebration in Thodannoor