അഴിയൂർ: എസ്എസ്‌എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എസ്ഡിപി ബാബരി ബ്രാഞ്ച് കമ്മിറ്റിയുടെ സ്നേഹാദരം . അഞ്ചാംപീടിക മാപ്പിള എൽപി സ്‌കൂളിൽ നടന്ന അനുമോദന പരിപാടി വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് മീസ് വി.പി അധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേറ്റർ അബൂ ലൈസ് കാക്കുനി വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് എടുത്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ സീനത്ത് ബഷീർ, എസ്സിപിഐ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സമീർ കുനിയിൽ, ഡബ്ല്യുഐഎം അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് റാജിഷ ഷജീർ, എസ്സിപിഐ വടകര മണ്ഡലം കമ്മിറ്റിയംഗം സവാദ് വി.പി എന്നിവർ ആശംസകൾ നേർന്നു.



ബ്രാഞ്ച് സെക്രട്ടറി റഫീഖ് തങ്ങൾ സ്വാഗതവും പഞ്ചായത്ത് ട്രഷറർ സാഹിർ പുനത്തിൽ നന്ദിയും പറഞ്ഞു. സനൂജ് ടി.പി, അനീസ് നെല്ലോളി, റഹീസ് വി.പി, ബഷീർ.എം, മുസ്തഫ മുത്തു, ആഷ്‌കർ സി.എച്ച് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 100ൽ പരം വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
SDPI Babri Branch Committee honoured top achievers