വടകര: (vatakara.truevisionnews.com) ഓഗസ്റ്റ് ഒമ്പത്, പത്ത് തിയ്യതികളിൽ വടകര ടൗൺഹാളിൽ നടത്താൻ നിശ്ചയിച്ച ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റിയതായി സംഘാടകസമിതി അറിയിച്ചു.
ഗാന്ധിജിയുടെ ജീവിതദർശനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ചുള്ള അന്വേഷണമെന്ന നിലയിൽ രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സംവാദങ്ങൾ, പ്രഭാഷണങ്ങൾ, കലാസാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവ ഗാന്ധിഫെസ്റ്റിൽ ഉണ്ടാകും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖർ പങ്കെടുക്കും.
Gandhifest in Vadakara postponed to October 4th and 5th