ആയഞ്ചേരി: (vatakara.truevisionnews.com) കടമേരി റഹ്മാനിയ അറബിക് കോളേജിൽ നാലുവർഷ ബിരുദ പ്രോഗ്രാം ആയ ബി.എ അഫ്‌സലുൽ ഉലമ ഇൻ അറബിക് ഓണേഴ്‌സ്‌ഴ്‌സ് കോഴ്‌സിനു ചേർന്ന വിദ്യാർത്ഥികൾക്ക് എഫ്. വൈ. യു. ജി. പി. കോഴ്‌സുകളിലേക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
എഫ്. വൈ. യു. ജി. പി. കോളേജ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ അബ്‌ദുസമദ് കെ.വി. ഉദ്ഘാടനം ചെയ്തു.



ഇംഗ്ലീഷ് വിഭാഗം മേധാവി സാലിം ഹസനി, അറബിക് വിഭാഗം മേധാവി റാഷിഖ് ദാരിമി, ഷഹീർ ഹസനി, ജുവൈരിയ ടീച്ചർ, അസ്മ ടീച്ചർ, യുസൈറ വഫിയ്യ എന്നിവർ മേജർ, മൈനർ, എം.ഡി. സി., എ.ഇ.സി. കോഴ്‌സുകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി.
Kadameri Rahmania at Arabic College Induction program organized for students