വടകര:(vatakara.truevisionnews.com) ഐഎച്ച്ആര്‍ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 14, 15 തീയ്യതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ബയോ -മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്.
നിലവില്‍ ലാറ്ററല്‍ എന്‍ട്രി അപേക്ഷ സമര്‍പ്പിച്ചവർക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്റ്റസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഫീസും സഹിതം കോളേജില്‍ എത്തണം. ഫോൺ: 0496 2524920, 9497840006.
Second year diploma Spot admission in Vadakara Model Polytechnic College